മെഡിക്കല്‍ കണ്ടീഷനും ലൈഫ് ഇന്‍ഷുറന്‍സും

ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ രണ്ടു രീതിയില്‍ നമ്മള്‍ ചാര്‍ജ് ചെയ്യപ്പെടാം.

1 . സ്റ്റാന്‍ഡേര്‍ഡ് റേറ്റ് പ്രീമിയം
ശാരീരികമായും ആരോഗ്യപരമായും പ്രശ്‌നങ്ങള്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്ത അഥവാ ഇല്ലാത്ത ആളുകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് കിട്ടുന്ന പ്രീമിയം റേറ്റിനെ ആണ് സ്റ്റാന്‍ഡേര്‍ഡ് റേറ്റ് പ്രീമിയം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതില്‍ തന്നെ ഓരോ പ്രൊവൈഡറും തരുന്ന തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം.

സ്റ്റാന്‍ഡേര്‍ഡ് റേറ്റ് തന്നെ പ്രായം, സ്‌മോക്കര്‍ അഥവാ നോണ്‍ സ്‌മോക്കര്‍ എന്നീ പാരാമീറ്റര്‍ അനുസരിച്ചു മാറി വരും. ഉദാഹരണത്തിന് €100,000 നു 20 വര്‍ഷ കാലത്തേക്ക് 25 വയസ്സുള്ള ആള്‍ക്കും 48 വയസ്സുള്ള ആള്‍ക്കും ഏകദേശം €10 മാസ പ്രീമിയം മുതല്‍ €22 യൂറോ വരെ മാസ പ്രീമിയം അടങ്കല്‍ വരുന്നു. അതായതു ഇവിടെ കുറവ് പ്രായം ഉള്ള ആളെക്കാള്‍ ഇരട്ടിയില്‍ അധികം തുക 48 വയസ്സുള്ള ആള്‍ക്ക് വരുന്നുണ്ട് . ലൈഫ് ഇന്‍ഷുറന്‍സില്‍ ഒരു വലിയ പാരാമീറ്റര്‍ ആണ് പ്രായം. പല കമ്പനികളുടെ പ്രീമിയം compare ചെയ്യുന്നതിലൂടെ ഇവിടെ സാമ്പത്തിക ലാഭം നേടാം.

2 . റേറ്റഡ് പ്രീമിയം അഥവാ ലോഡഡ് പ്രീമിയം

ആരോഗ്യ പരമായ കണ്ടിഷനുകള്‍ ( പ്രമേഹം മുതലായ ) ഉള്ളവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കൂടുതല്‍ വരും. ചില അവസരങ്ങളില്‍ കവര്‍ തന്നെ കിട്ടാതെ വരാറുണ്ട്. പ്രത്യേകിച്ച് കാന്‍സര്‍, ഹാര്‍ട്ട് അറ്റാക്ക് എന്നീ അസുഖങ്ങള്‍ വന്നവര്‍ക്കു കവര്‍ ലഭിക്കുവാന്‍ ഒട്ടേറെ കടമ്പകള്‍ ഉണ്ടായേക്കാം. സമീപ കാലത്തു diagnose ചെയ്തതാണെങ്കില്‍ മിക്കവാറും കമ്പനികള്‍ ഇവരെ ഒഴിവാക്കി കളയും.

ലൈഫ് കമ്പനികളെ സമീപിക്കുന്ന പലര്‍ക്കും അറിയാതെ പോകുന്നത് ഇവരുടെ underwriting policy പല രോഗങ്ങള്‍ക്കും പല രീതിയില്‍ ആണ് എന്നതാണ് . ശരീര ഭാരം കൂടുതല്‍, ഡയബെറ്റിസ് തുടങ്ങിയ കണ്ടിഷന്‍സ് ഉള്ളവര്‍ക്ക് ഏറ്റവും നല്ല ഡിസിഷന്‍ ‘അവിവ’ എന്ന കമ്പനിയാണ് ഈയിടക്ക് നല്‍കുന്നത്. ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ ലിവര്‍ സംബന്ധമായ കാര്യങ്ങള്‍ക്കു ‘ന്യൂ അയര്‍ലണ്ട്’ കമ്പനി പൊതുവെ സ്വീകാര്യമായ underwriting തീരുമാനം നല്‍കാറുണ്ട്. stress അല്ലെങ്കില്‍ മാനസികമായ അസുഖങ്ങള്‍ക്ക് ‘റോയല്‍ ലണ്ടന്‍’ ഉപഭോക്താവിനെ ഉള്‍കൊള്ളുന്ന തീരുമാനങ്ങള്‍ എടുക്കുന്നു. ഇവരുടെ എല്ലാം Underwriting തീരുമാനങ്ങളെ പറ്റി ഗ്രാഹ്യമില്ലാത്ത ഫിനാന്‍ഷ്യല്‍ advisers വഴി കവറുകള്‍ തേടിയാല്‍ പലപ്പോഴും ഒരു പാട് പ്രീമിയം റേറ്റിംഗ് ആയി കൊടുക്കേണ്ടി വരും. ഇങ്ങനെയുള്ള കോംപ്ലിക്കേറ്റഡ് മെഡിക്കല്‍ കണ്ടിഷനുകളില്‍, പല കമ്പനികളെ സമീപിച്ചു ഏറ്റവും ഉത്തമമായ ഡിസിഷന്‍ ഉപഭോക്താവിന് നേടിക്കൊടുക്കലാണ് ഒരു നല്ല അഡ്വൈസറുടെ ജോലി.

3 . മെഡിക്കല്‍ കണ്ടിഷനുകള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് മറച്ചു പിടിക്കുന്നത് ആന മഠയത്തരം ആണ്. ഇന്‍ഷുറന്‍സ് കവര്‍ ഒരു two way കോണ്‍ട്രാക്ട് ആണ്. ക്ലെയിം വരുന്ന അവസരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ആദ്യ അഭിപ്രായം തേടുന്നത് പോളിസി ഹോള്‍ഡറിന്റെ GP ഡോക്ടറോടാണ്. മുന്‍പേ ഉണ്ടായിരുന്നതും എന്നാല്‍ disclose ചെയ്യാന്‍ വിട്ടു പോയതുമായ മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ ജിപി തന്റെ റിപ്പോര്‍ട്ടില്‍ കൊടുത്താല്‍ അത് ക്ലെയിമുകള്‍ കിട്ടാതിരിക്കാന്‍ കാരണമാകാം.

നിങ്ങളുടെ കവറില്‍ ഇതെല്ലാം ശരിയായി രേഖപ്പെടുത്തിയോ എന്ന സംശയം ഉണ്ടെങ്കില്‍ ഒരു annual ഫിനാന്‍ഷ്യല്‍ റിവ്യൂ ചെയ്യുന്നതിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. വിളിക്കേണ്ട വിലാസം. Joseph Ritesh BCom, QFA Financial Advisor, Irish Insurance: Phone :0873219098 email : joseph @irishinsurance.ie

Share this news

Leave a Reply

%d bloggers like this: