കശ്മീരില്‍ ഏറ്റുമുട്ടല്‍: ആറു ഭീകരരെ വധിച്ചു, മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലില്‍ ആറു ഭീകരരെ വധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ രക്ഷപ്പെടാനുളള സാധ്യത തടയുക ലക്ഷ്യമിട്ട് ജില്ലയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്.

കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.ഒരു ഭീകരന്‍ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ തന്നെ നദിഗാം ഗ്രാമത്തില്‍ നവംബര്‍ ഇരുപതിന് എറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് നാലു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

വധിക്കപ്പെട്ട ആറുഭീകരരില്‍ അഞ്ചുപേര്‍ ലഷ്‌കര്‍ ഇ തോയിബയിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: