ബ്രക്സിറ്റ് യാഥാര്‍ഥ്യമാകുന്നു; പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ യൂണിയന്റെ അംഗീകാരം

ബ്രക്സിറ്റ് പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ യൂണിയന്റെ അംഗീകാരം നല്‍കി. ഇന്ന് ബ്രസല്‍സില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് 27 അംഗ യൂണിയന്‍ നേതാക്കള്‍ യു.കെ. മുന്നോട്ടു വച്ച കരാറിന് അംഗീകാരം നല്‍കിയത്. ഇനി ഈ കരാര്‍ യു.കെ. പാര്‍ലമെന്റ് കൂടി അംഗീകരിച്ചാല്‍ ബ്രിക്സിറ്റ് യാഥാര്‍ത്ഥ്യമാകും.

ബ്രക്സിറ്റിന് ശേഷം യു.കെ.യും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം സംബന്ധിച്ച രാഷ്ട്രീയ പ്രഖ്യാപനവും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങുന്ന പിന്‍വാങ്ങല്‍ കരാറുമാണ് ഇന്ന ചര്‍ച്ച ചെയ്തത്. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പിന്‍വാങ്ങല്‍ കരാന്‍ യൂണിയന്‍ അംഗീകരിച്ചുകഴിഞ്ഞു. ഇനി രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടാകും.

യു.കെ.യിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ഓരോ ദിവസത്തെ ചര്‍ച്ചയും നിര്‍ണായകമാണ്. അയര്‍ലന്റും നോര്‍ത്തേണ്‍ അയര്‍ലന്റും തമ്മിലുള്ള അതിര്‍ത്തി പ്രദേശത്ത് ഭാവിയില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. അതുപോലെ ജിബ്രാള്‍ട്ടണ്‍ പ്രദേശത്തെ സംബന്ധിച്ച നിലപാടും വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച വ്യക്തത പിന്നീടേ ഉണ്ടാകൂ. ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതിന് വേണ്ടി ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ യു.കെ. കടുത്ത നിലപാട് സ്വീകരിക്കുന്നില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതു. ഇന്നത്തെ ചര്‍ച്ചകളില്‍ സ്പെയിന്‍ വീറ്റോ ചെയ്യുന്നത് ഒഴിവാക്കാനായിരുന്നു അത്.

ഇന്നത്തെ യൂറോപ്യന്‍ യൂണിയന്‍ യോഗ അജണ്ടയിലെ വിഷയങ്ങള്‍ അംഗീകരിച്ചാലും ബ്രക്സിറ്റ് സുഗമമായി നടക്കണമെന്നില്ല. കാരണം യു.കെ. പാര്‍ലമെന്റ് അംഗീകാരം നല്‍കേണ്ടതുണ്ട്. പതിനെട്ട് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നത്തെ അംഗീകാരം. അടുത്ത വര്‍ഷം മാര്‍ച്ച് 29 നാണ് യു.കെ. യൂറോപ്യന്‍ യുണിയനില്‍ നിന്ന് പിന്‍വാങ്ങുന്നത്. പക്ഷേ അത് ഉണ്ടാകും എന്ന് ഇതുവരെ ഉറപ്പില്ല. ഇന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അംഗീകാരം നല്‍കിയ കരാറിന് യു.കെ. പാര്‍ലമെന്റ് അംഗീകാരം നല്‍കണം. അത് ഒരു കടമ്പ തന്നെയാണ്. ഇന്ന് അംഗീകാരം ലഭിച്ച കരാര്‍ ഡിസംബര്‍ ആദ്യം യു.കെ. പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരും. പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ മാത്രമേ ബ്രക്സിറ്റ് യാഥാത്ഥ്യമാകൂ.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: