അയര്‍ലന്‍ഡ് ഗ്യാസ് നെറ്റ്വര്‍ക്കിന് നൂറ് മില്യണ്‍ യൂറോ നിക്ഷേപവുമായി യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്

ഡബ്ലിന്‍:ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ ബ്രിട്ടനില്‍ നിന്നുമുള്ള ഊര്‍ജ്ജ ഇറക്കുമതി കുറയുമെന്ന കാര്യം മുന്നില്‍ക്കണ്ട് അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയന്റെ സഹായധനം വരുന്നു. ബ്രിട്ടനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗ്യാസ് ഉപയോഗിച്ചാണ് നിലവില്‍ അയര്‍ലണ്ട് 60% ഉപഭോഗവും നടത്തിവരുന്നത്.ബ്രെക്സിറ്റ് നടപ്പാകുന്നതോടെ,അടുത്ത വര്‍ഷം മുതല്‍ അയര്‍ലണ്ടില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്ന വാര്‍ത്തയുണ്ടായിരുന്നു, ഇത് പരിഹരിക്കാന്‍ യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (EIB) നൂറ് മില്യണ്‍ യൂറോ ധനസഹായം ഗ്യാസ് നെറ്റ്വര്‍ക്‌സ് അയര്‍ലന്‍ഡിന് ലഭിക്കും.

പുതിയ പദ്ധതി പ്രകാരം എയര്‍ഗ്രിഡ്, ആര്‍ടിഇ അയര്‍ലണ്ടിന്റെ ഫ്രാന്‍സ് ഇലക്ട്രിസിറ്റി ലിങ്ക് എന്നിവ വഴിയാകും അയര്‍ലണ്ടിന് ഊര്‍ജ്ജം ലഭിക്കുക. പ്രൈവറ്റ് കമ്പനി വഴി ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍എന്‍ജി) ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. അയര്‍ലണ്ട്-ഫ്രാന്‍സ് ഇലട്രിസിറ്റി ലിങ്കിനായി പണം നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (ഇഐബി) വ്യക്തമാക്കിക്കഴിഞ്ഞു. കെല്‍റ്റിക് ഇന്റര്‍ കണക്ടര്‍ എന്നും ഈ പദ്ധതി അറിയപ്പെടുന്നു. സ്‌കോട്‌ലന്‍ഡ് – അയര്‍ലണ്ട് ഇന്റെര്‍കണക്ടര്‍ പ്രോജെക്ടിനും പദ്ധതിയുണ്ട്.

700,000 ത്തിലധികം ഉപഭോക്താക്കള്‍ക്ക് ഗുണകരമായ രീതിയില്‍ പ്രകൃതിവാതകങ്ങളുടെ വ്യാപനവും പുനരുപയോഗ ഗ്യാസ് ശൃംഖലകളും വികസിപ്പിക്കാനുള്ള പദ്ധതികളും ഇതിലുണ്ട്. അയര്‍ലണ്ടിലെ മൊത്ത ഊര്‍ജ ഉപയോഗത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് പ്രകൃതി വാതകങ്ങളാണ്. 50 ശതമാനം വൈദ്യുതി ഉത്പാദനവും ഈ ഊര്‍ജ്ജ സ്രോതസിലൂടെയാണ്. അയര്‍ലണ്ടിന്റെ ഊര്‍ജ്ജ നിക്ഷേപത്തെ പിന്തുണയ്ക്കുന്നതില്‍ ഇയു ബാങ്കിന് ശക്തമായ പരിചയമുണ്ടെന്ന് യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പ്രസിഡന്റ് വെര്‍നെര്‍ ഹോയെര്‍ പ്രസ്താവിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: