അമിത മദ്യപാനം ഐറിഷ് സംസ്‌കാരമെന്ന് കരുതുന്നവര്‍ ഏറെയെന്ന് സര്‍വേ ഫലം

ഡബ്ലിന്‍ : അമിതമായി മദ്യം കഴിക്കുന്നത് ഐറിഷ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കരുതുന്നവര്‍ ഏറെയുണ്ടെന്ന് ഡ്രിങ്ക് അവെയര്‍ ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയായ ആയിരക്കണക്കിന് പേരില്‍ 74 ശതമാനവും ഇങ്ങനെ വിശ്വസിക്കുന്നതത്രേ. 77 ശതമാനം പ്രായപൂര്‍ത്തിയായവരും ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരാണ്. ആഴ്ചയില്‍ ഒരിക്കല്‍ മദ്യപാന ശീലമുള്ളവര്‍ 5 ശതമാനമാണ്.

ആളുകളുടെ മദ്യപാനശീലം കുറയ്ക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള എച്എസ്ഇയുടെ ലോ-റിസ്‌ക് ഗൈഡ് ലൈനുകള്‍ പാലിക്കണമെന്നു ഡ്രിങ്ക് അവയര്‍ സിഇഒ ഷീന ഹോര്‍ഗെന്‍ പറഞ്ഞു.ആഴ്ചയില്‍ രണ്ട് മദ്യ മുക്ത ദിനങ്ങളാണ് എച്എസ്ഇ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കുന്നത് പ്രായപൂര്‍ത്തിയായവരില്‍ 2-3% ശതമാനം മാത്രമാണ്.

ഈ ഗൈഡ് ലൈനുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് നല്‍കണമെന്നാണ് സര്‍വെ വെളിപ്പെടുത്തുന്നത്. ആല്‍ക്കഹോള്‍ മിനിമം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താമെന്ന് ഹോര്‍ഗെന്‍ പറഞ്ഞു. വാരാന്ത്യങ്ങളിലാണ് അയര്‍ലണ്ടില്‍ മദ്യ ഉപഭോഗം ഏറ്റവും കൂടുതല്‍ നടക്കുന്നത്. വളരെക്കാലം ഉപയോഗിക്കേണ്ട മദ്യമാണ് അവധി ദിനങ്ങളില്‍ ആളുകള്‍ കുടിച്ചുതീര്‍ക്കുന്നത്

20 വയസുവരെയുള്ള കൌമാരക്കാരില്‍ ഉള്‍പ്പെടെ മദ്യപാന ശീലം അപകടകരമായി വര്‍ധിക്കുന്നത് കുറഞ്ഞ നിരക്കില്‍ യഥേഷ്ടം മദ്യം ലഭിക്കുന്നത് കൊണ്ടാണെന്നാണ് ആല്‍ക്കഹോള്‍ ആക്ഷന്‍ അയര്‍ലണ്ട് വാദിക്കുന്നത്. വിലകുറഞ്ഞ ബിയറും മദ്യവും മദ്യപാനം വര്‍ധിപ്പിക്കുകയാണ്. ആളുകളെ കൂടുതല്‍ മദ്യം ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുന്നതിന് നടപടികള്‍ കൂടിയേ തീരുവെന്നും അവര്‍ ആവശ്യപ്പെടുന്നു. ലോകത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യങ്ങള്‍ക്കിടയില്‍ അയര്‍ലന്‍ഡ് നാലാം സ്ഥാനത്ത്.

Share this news

Leave a Reply

%d bloggers like this: