സെമിഫൈനലില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിനില്‍ക്കെ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിക്ക് വന്‍ തിരിച്ചടി. ഛത്തീസ് ഗഢില്‍ അധികാരം ബിജെപിയില്‍ നിന്ന് തിരിച്ചു പിടിച്ചു. രാജസ്ഥാനില്‍ ബിജെപി ഭരണത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലേക്ക്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിടിഞ്ച് പോരാട്ടം നടത്തി ഫോട്ടോ ഫിനിഷിലേക്ക് എത്തുകയാണ്. മിസോറമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ് തന്നെ വിജയം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് ആണിവിടെ. ബിജെപിക്ക് ആകെ രണ്ട് സീറ്റുകള്‍ മാത്രമേ കിട്ടിയുള്ളൂ.

മധ്യപ്രദേശില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ബി.എസ്.പി, എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ നിര്‍ണായകമാകും. മിസോറാമില്‍ എം.എന്‍.എഫ് ഏകപക്ഷീയമായ മുന്നേറ്റത്തോടെ ഭരണം ഉറപ്പാക്കി. പ്രമുഖ നേതാക്കളായ വസുന്ധരരാജെ, സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട്, അജിത് ജോഗി, ചന്ദ്രശേഖരറാവു എന്നിവരൊക്കെ ജയം ഉറപ്പാക്കിയിട്ടുണ്ട്.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ തെലങ്കാനയിലും മിസോറമിലും പ്രാദേശിക കക്ഷികളുടെ സ്വാധീനമാണ് നിര്‍ണ്ണായകമാവുക. മധ്യപ്രദേശിലെ 230ഉം രാജസ്ഥാനിലെ 199ഉം തെലങ്കാനയിലെ 119ഉം ഛത്തിസ്ഗഢിലെ 90ഉം മണിപ്പൂരിലെ 40ഉം മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. ഈ സംസ്ഥാനങ്ങളില്‍ ഭരണം മാറുമോ തുടരുമോ എന്ന് വൈകാതെ അറിയാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: