സീറോ മലബാര്‍ ലൂക്കന്‍ കുര്‍ബാന സെന്ററില്‍ വെച്ച് ജിംഗിള്‍ ബെല്‍സ് 2018 ഡിസംബര്‍ 15 ശനിയാഴ്ച നടത്തപ്പെടുന്നു

ഏറ്റവും ദൈവാനുഗ്രഹ പ്രദമായ തിരുപ്പിറവി ആഘോഷങ്ങള്‍ക്കായി സീറോ മലബാര്‍ കുര്‍ബാന സെന്റര്‍ ഒരുങ്ങുന്നു. 2018 ഡിസംബര്‍ 15-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2. 30 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പാമേസ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ വച്ചാണ് ജിംഗിള്‍ ബെല്‍സ് 2018 ക്രമീകരിച്ചിരിക്കുന്നത്. ലൂക്കന്‍ കുര്‍ബാന സെന്ററില്‍ 9 കുടുംബ യൂണിറ്റില്‍ നിന്നുമുള്ള 48 കുട്ടികള്‍ അടങ്ങുന്ന അള്‍ത്താര ബാലസംഘം silent night ആലപിക്കും.

2018 ജനുവരി ഒന്നിനുശേഷം ജനിച്ച എല്ലാ കുഞ്ഞുമകളും അവരുടെ മാതാപിതാക്കളും വൈദികരോടൊപ്പം ഒരുമിച്ച് ചേര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കിടും. തുടര്‍ന്ന് കുട്ടികളുടെ നേറ്റിവിറ്റി പ്ലേ അരങ്ങേറും. അതേ തുടര്‍ന്ന് വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങള്‍ ഇമ്പമായി അവതരിപ്പിക്കും. ലൂക്കന്‍ കുര്‍ബാന സെന്‍ട്രലിലെ വിവിധ അംഗങ്ങള്‍ തയ്യാറാക്കി കൊണ്ടുവരുന്ന കേക്കുകളുടെ പ്രദര്‍ശനവും, ലേലം വിളിയും തുടര്‍ന്ന് നടക്കും. ലൂക്കന്‍ കുര്‍ബാന സെന്ററിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ലേലത്തുക വിനിയോഗിക്കും.

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ലൂക്കന്‍ യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ചാരിറ്റി ഭക്ഷണ സ്‌റാളുകള്‍, നറുക്കെടുപ്പുകള്‍ മറ്റു കലാപരിപാടികള്‍ തുടങ്ങിയവ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മിക വേകും. 8.30ന് ക്രിസ്മസ് ഡിന്നറോടുകൂടി ആഘോഷങ്ങള്‍ക്ക് സമാപനമാകും. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കുചേര്‍ന്നു ക്രിസ്മസ് സന്തോഷം പങ്കിടുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാദര്‍ ക്ലമന്റ് പാടത്തില്‍ പറമ്പില്‍, ഫാദര്‍ രാജേഷ് മേച്ചിറാക്കത്ത്, ജിംഗിള്‍ ബെല്‍സ് 2018 കോഡിനേറ്റേര്‍സ് ഡൊമിനിക് സാവിയോ, നിവ്യ പി ബേബി എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: