യൂറോപ്യന്‍ യൂണിയനില്‍ വിശ്വാസം അര്‍പ്പിച്ച് ജനങ്ങള്‍; യൂറോബരോമീറ്റര്‍ സര്‍വേ ഫലം

ബ്രക്‌സിറ്റ് അനുകൂല നിലപാടുകളും, ഐറിഷ് അതിര്‍ത്തി തര്‍ക്കവും അയല്‍രാജ്യങ്ങളുടെ പിന്മാറ്റവും 2018 ല്‍ അയര്‍ലണ്ടിനെ ഞെട്ടിക്കുകയും ഇമിഗ്രെഷന്‍ മേഖലയിലെ പ്രതിസന്ധിയും മാറ്റിനിര്‍ത്തിയാല്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെക്കാള്‍ അയര്‍ലന്റിലെ ജനങ്ങള്‍ക്ക് യൂറോപ്പിന്റെ ഭാവിയെപ്പറ്റി ശുഭാപ്തി വിശ്വാസമുള്ളവരാണെന്ന് സര്‍വേ ഫലം. യൂറോബരോമീറ്റര്‍ സര്‍വേ ഫലമനുസരിച്ച് ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ ശബ്ദം യൂറോപ്പില്‍ കണക്കിടുന്നതായി വിശ്വസിക്കുന്നു. ഇയു മേഖലയിലെ സാമ്പത്തിക മോണിറ്ററി യൂണിയനുകള്‍ പ്രതീക്ഷ കൈവരിക്കുന്നുണ്ട്.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥകളും ഉടലെടുക്കുകയും ചെയ്ത ഈ സമയത്ത് യൂറോപ്പിന്റെ ഭാവിയെക്കുറിച്ച് വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാനാണ് സ്റ്റാന്‍ഡേര്‍ഡ് യൂറോബരോമീറ്റര്‍ എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന്‍ ഒരു സര്‍വേ നടത്തിയത്. യൂറോപ്പിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നാണ് ഇവിടുത്തെ 49 ശതമാനം ജനങ്ങളും വിശ്വസിക്കുന്നത്. അയര്‍ലന്‍ഡിന് ശേഷം ലക്സംബര്‍ഗിലെ ജനങ്ങളാണ് യൂറോപ്പിന്റെ ഭാവിയെ പോസിറ്റിവായി കാണുന്നത്. ഇതിനെക്കുറിച്ച് ഏറ്റവും ആശങ്കപ്പെടുന്നത് ഗ്രീസാണ്.

യൂറോപ്യന്‍ യുണിയനിലുള്ള ജനങ്ങളുടെ വിശ്വാസം 2010 ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലവാരം കൈവരിച്ചിട്ടുണ്ട്. 42 ശതമാനം ജനങ്ങള്‍ തങ്ങളുടെ ദേശീയ ഗവണ്‍മെന്റിനെയോ പാര്‍ലമെന്റിനെയോക്കാള്‍ അധികമായി ഇയുവില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരത്വത്തിനും സ്വതന്ത്ര സഞ്ചാരത്തിനുമുള്ള ജനപിന്തുണയും വര്‍ധിച്ചിട്ടുണ്ട്. യൂറോ കറന്‍സിയുടെ വരവിന്റെ ഇരുപതാം വര്‍ഷത്തില്‍
യൂറോ കേന്ദ്രീകൃത സാമ്പത്തിക രംഗത്തിന്റെ പിന്തുണയും വര്‍ധിച്ചിട്ടുണ്ട്.

അതേസമയം നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി ജനങ്ങള്‍ ചുണ്ടികാട്ടുന്നത് ഇമിഗ്രെഷന്‍ പ്രതിസന്ധിയും തീവ്രവാദവുമാണ്. അംഗരാജ്യങ്ങളിലെ പൊതുസമ്പത്തിക രംഗങ്ങളിലെ തളര്‍ച്ചയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കാലാവസ്ഥ വ്യതിയാനവും ജനങ്ങളുടെ പ്രാധാന പ്രശ്‌നമായി കണക്കിടുന്നുണ്ട്. തൊട്ടുപിന്നാലെ തൊഴിലില്ലായ്മയും, ജീവിത ചെലവുകളുടെ വര്‍ധനയും പ്രതിസന്ധി സൃഷ്ടിക്കുന്നു. നവംബര്‍ 8 മുതല്‍ 22 വരെയാണ് ഇയുവിലെ ജനങ്ങള്‍ക്കിടയില്‍ യുറോബാരോമീറ്റര്‍ സര്‍വേ നടത്തിയത്. 32,600 ജനങ്ങള്‍ സര്‍വേയില്‍ പങ്കെടുത്തു.

“My voice counts in the EU”

 

Image of the EU

 

എ എം

Share this news

Leave a Reply

%d bloggers like this: