ബ്രേ സീറൊ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും, കുടുംബ കൂട്ടായ്മ വാര്‍ഷികവും

ഡബ്ലിന്‍ സീറൊ മലബാര്‍ കാത്തലിക് ചര്‍ച് , ബ്രേ കുര്‍ബാന സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 30 ഞായറാഴ്ച ഉച്ച കഴിഞ്ഞു 2:30 തിനു ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു.

2:30 തിനു സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ ആഘോഷമായ ക്രിസ്തുമസ് കുര്‍ബാന, തുടര്‍ന്നു ബാലിവാള്‍ട്രിം കമ്യൂണിറ്റി സെന്ററില്‍ പൊതുയോഗം. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളെ തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കുന്നു. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, റവ. ഫാ. രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ അറിയിച്ചു.

ബ്രേ സീറോ മലബാര്‍ സമൂഹം ഡിസംബര്‍ 24 നു വൈകിട്ട് 11 മണിക്ക് സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ ഒത്തുചേര്‍ന്ന് ലോകരക്ഷകനായ മിശിഹായുടെ തിരുപിറവി ഭക്തി നിര്‍ഭരമായി ആചരിച്ചു. കുട്ടികളുടെ കരോള്‍ ഗാനങ്ങളോടെ ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. രാജേഷ് മേച്ചിറാകത്ത് കാര്‍മ്മികത്വം വഹിക്കുകയും ക്രിസ്തുമസ്സ് സന്ദേശം നല്‍കുകയും ചെയ്തു. ഉണ്ണിശോയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് നടന്ന മെഴുകുതിരി പ്രദിക്ഷിണം വേറിട്ട അനുഭവം ആയിരുന്നു. തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം കേക്ക് മുറിച്ചും സമ്മാനങ്ങളും ആശംസകളും കൈമാറിയും തിരുപിറവിയുടെ സന്തോഷം പങ്കിട്ടു. എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്ത ക്രിസ്തുമസ് കരോള്‍ എല്ലാ ഭവനങ്ങളും സന്ദര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: