അയര്‍ലണ്ട് മലയാളിയുടെ പിതാവ് ശ്രീ. സന്തോഷ് ബാബു നിര്യാതനായി

അയര്‍ലണ്ട് (ഗാള്‍വേ)- ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവും ഗാള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സുമായ ശ്വേതാ സ്‌കറിയയുടെ പിതാവ് കോട്ടയം മണര്‍കാട് ചെമ്മാത്ത് വീട്ടില്‍ ശ്രീ. സന്തോഷ് ബാബു ജനുവരി അഞ്ചാം തീയതി ശനിയാഴ്ച നിര്യാതനായി.

ശാരീരികമായി നല്ല ആരോഗ്യനിലയിലായിരുന്ന പിതാവിന്റെ ആകസ്മീക മരണത്തെത്തുടര്‍ന്ന് ശ്വേത സ്‌കറിയ ചൊവ്വാഴ്ച രാവിലെ അയര്‍ലണ്ടില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ശവസംസ്‌കാരം പിന്നീട് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ വെച്ച്. ആറാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വികാരി റവ .ഫാ .ബിജു പാറേക്കാട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ പരേതാല്മാവിന് വേണ്ടി ധൂപപ്രാര്‍ത്ഥന നടത്തുകയും ഇടവകയുടെ പേരില്‍ കുടുംബത്തോടുള്ള അനുശോചനം അറിയിക്കുകയുംചെയ്തു .

Share this news

Leave a Reply

%d bloggers like this: