നവജാതശിശുവിനെ കൊടുംമഞ്ഞില്‍ ലണ്ടനിലെ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ലണ്ടന്‍ : അതിശൈത്യത്തില്‍ നവജാതശിശുവിനെ രാത്രി ലണ്ടനിലെ പാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വര്‍ഷത്തിലെ ഏറ്റവും തണുപ്പേറിയ രാത്രിയില്‍ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിലെ പാര്‍ക്കിലാണ് ജനിച്ചിട്ട് അധികമാകാത്ത പെണ്‍കുഞ്ഞിനെ രാത്രി പത്തേകാലോടെ പോലീസ് കണ്ടെത്തുന്നത്.

തണുത്തു വിറങ്ങലിച്ചു കിടന്ന ചോര കുഞ്ഞിനെ പോലീസ് ഉടനെ ആശുപത്രിയിലാക്കുകയായിരുന്നു. കുഞ്ഞിന് ആവശ്യമായ അടിയന്തര ശുശ്രൂഷ നല്‍കി. ആശുപത്രിയിലുള്ള കുഞ്ഞിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രസവിച്ച ഉടനെ ഉപേക്ഷിച്ചതാണോയെന്ന സംശയമുണ്ട്.

അതുകൊണ്ടുതന്നെ അമ്മയുടെ ആരോഗ്യ സംരക്ഷണവും പ്രധാനമാണ്. ആശുപത്രികളിലും അടുത്ത പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ജീവന് ഹാനികരമായ കാലാവസ്ഥ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആളുകള്‍ പുറത്തിറങ്ങാന്‍ പോലും വിഷമസ്ഥിതിയില്‍ നില്‍ക്കെയാണ് കൊടുംമഞ്ഞില്‍ പാര്‍ക്കില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്.

Share this news

Leave a Reply

%d bloggers like this: