നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ യൂറോപ്യന്‍ യൂണിയന്‍ റോമിംഗ് നിരക്കുകള്‍ തിരികെ വന്നേക്കും

ഡബ്ലിന്‍: നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പായാല്‍ ഐറിഷ് അതിര്‍ത്തി കൗണ്ടികളിലും അതിര്‍ത്തി കടന്നു യാത്രചെയ്യുന്നവര്‍ക്കും റോമിംഗ് നിരക്കുകള്‍ ബാധകമാകുമെന്ന് റിപ്പോര്‍ട്ട്. 2017 ജൂണില്‍ എടുത്തു കളഞ്ഞ റോമിംഗ് സമ്പ്രദായം നോ-ഡീല്‍ ബ്രെക്‌സിറ്റോടെ തിരികെ വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കോള്‍, ഡേറ്റ എന്നിവയില്‍ റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2017ല്‍ റോമിംഗ് നിരക്കുകള്‍ ഒഴിവാക്കിയത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പോകുകയും ധാരണാ രഹിത ബ്രെക്‌സിറ്റ് നടപ്പാകുകയും ചെയ്താല്‍ ഈ നിരക്കുകള്‍ തിരികെ വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

അടുത്ത മാസം 29ാം തിയതി നോഡീലിലൂടെയാണ് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോവുന്നതെങ്കില്‍ പിന്നീട് ഐറിഷ് അതിര്‍ത്തികളില്‍ ഉള്‍പ്പെടെ നെറ്റ് വര്‍ക്കുകളില്‍ തങ്ങളുടെ മൊബൈല്‍ ഉപയോഗിച്ചാല്‍ റോമിംഗ് ചാര്‍ജ് നല്‍കേണ്ടി വരുമെന്നാണ് സൂചന. കരാറൊന്നുമില്ലാതെയുള്ള ബ്രെക്‌സിറ്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായുണ്ടാക്കിയിരിക്കുന്ന ഡ്രാഫ്റ്റ് ലോയിലാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നോ ഡീല്‍ ബ്രെക്‌സിറ്റിനെ തുടര്‍ന്ന് പോകുന്ന ഉപഭോക്താക്കളില്‍ നിന്നും റോമിംഗ് ചാര്‍ജീടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളത്.

എന്നാല്‍ കരാറോട് കൂടിയോ കരാറില്ലാതെയോ യുകെ യൂണിയന്‍ വിട്ട് പോയാല്‍ തങ്ങള്‍ റോമിംഗ് ചാര്‍ജ് ചുമത്തില്ലെന്ന് യുകെയിലെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. പക്ഷേ അവശേഷിക്കുന്ന 10 വലിയ മൊബൈല്‍ കമ്പനികള്‍ റോമിംഗ് ചാര്‍ജ് വീണ്ടും ആരംഭിക്കുമെന്ന ഉത്കണ്ഠ വര്‍ധിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: