അജ്ഞാത ‘ഡ്രോണ്‍’ : ഡബ്ലിന്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെച്ചു

ഡബ്ലിന്‍ വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ 11.30 ടെയാണ് എയര്‍ ഫീള്‍ഡിലൂടെയുള്ള 4.5 കി.മി ദൂരപരിധിയില്‍ അനധികൃതമായി ഡ്രോണിന്റെ സാനിധ്യം കണ്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തിവച്ചത്. അയര്‍ലണ്ടില്‍ വിമാനത്താവള പരിധിയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനത്തിന് ശേഷവും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ടെക്ക് ഓഫ് ചെയ്ത വിമാനത്തിലെ പൈലറ്റാണ് അപകടകരമായ രീതിയില്‍ ഡ്രോണ്‍ പറക്കുന്നതായി ഐറിഷ് ഏവിയേഷന്‍ അതോറിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നു. ചില വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലെ റണ്‍വേയ്ക്കരികെ രണ്ട് ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഇവിടെനിന്നുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കിയിരുന്നു.

2015 മുതല്‍ എയര്‍പോര്‍ട്ട് റണ്‍വേക്ക് സമീപം ഡ്രോണുകള്‍ പറക്കുന്നതിന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും അവ രജിസ്റ്റര്‍ ചെയ്യണമെന്നും എയര്‍ഫീല്‍ഡിന് പുറത്ത് മാത്രമാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഡ്രോണുകളില്‍ ക്യാമറയും ലേസറും മറ്റും ഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. വിമാനത്തിന് തൊട്ടടുത്തുകൂടി ഇവ പറക്കുന്നത് ശ്രദ്ധയില്‍പെട്ടതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമായത്. ഡ്രോണുകള്‍ വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് നിയമം കര്‍ശനമാക്കിയത്.

ഒരു കിലോയില്‍ കൂടുതല്‍ ഭാരമുള്ള ഡ്രോണുകള്‍ ഉപയോഗിക്കേണ്ടവര്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതുവരെ 11,197 ഡ്രോണുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 2015-നും 2018-നും ഇടക്ക് വിമാനങ്ങളും, ഡ്രോണുകളും അടുത്ത് വന്ന അഞ്ഞുറിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമ നിര്‍മ്മാണ രംഗത്തും, അല്ലാതെയും ഡ്രോണുകള്‍ സാര്‍വത്രികമായി ഉപയോഗത്തിലുള്ളതിനാല്‍ ഇവയുടെ പ്രവര്‍ത്തനം എയര്‍പോര്‍ട്ട് അതോറിറ്റി നിരീക്ഷിച്ചു വരികയാണ്. അയര്‍ലണ്ടില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിന് ആദ്യമായി നിരോധനം ഏര്‍പ്പെടുത്തയത് കോര്‍ക്ക് വിമാനത്താവളമാണ്. എയര്‍ഫീല്‍ഡില്‍ വിമാനങ്ങള്‍ ഡ്രോണുമായി കൂട്ടിമുട്ടി വന്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡബ്ലിന്‍ എയ്റോ സ്പെയ്സിലൂടെ ഡ്രോണ്‍ പറത്തിവിടുന്നത് നിയമ വിരുദ്ധമായ പ്രവര്‍ത്തിയായി കണക്കാക്കപ്പെടുന്നു.

മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തുന്നത് രാജ്യത്തെ വ്യോമയാന സുരക്ഷയ്ക്കും സഞ്ചാരത്തിനും ഗുരുതരമായ ഭീഷണിയും തടസ്സവും സൃഷ്ടിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നിയമപരമായി അനുമതിയില്ലാതെ ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ ഉപായകരണത്തിന്റെ ഉടമക്ക് 63,486 യൂറോ വരെ ഫൈനും, മൂന്നുമാസം തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഡ്രോണുകള്‍ ഓണ്‍ലൈനിലടക്കം സുലഭമാണെന്നതാണ് ഇതിനു പ്രിയമേറുന്നത്. ചെറിയ പക്ഷി വന്നിടിക്കുന്നതുപോലും വിമാനയാത്രയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന അവസരത്തിലാണ് ഡ്രോണുകള്‍ ഇങ്ങനെ പറന്നു നടക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും അവ രജിസ്റ്റര്‍ ചെയ്യണമെന്നും എയര്‍ഫീല്‍ഡിന് പുറത്ത് മാത്രമാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. ഡ്രോണുകളില്‍ ക്യാമറയും ലേസറും മറ്റും ഘടിപ്പിക്കുന്നതിനും വിലക്കുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: