ക്രാന്തി ഒരുക്കുന്ന സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി അയര്‍ലണ്ടിലെ പ്രവാസിമലയാളികളുടെ സര്‍ഗാത്മകരചനകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരു സുവനീര്‍ തയ്യാറാക്കുന്നു. പ്രസ്തുത സുവനീറിലേക്ക്‌സൃ ഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, സ്ത്രീപക്ഷ രചനകള്‍, ഓര്‍മക്കുറിപ്പുകള്‍, ഫോട്ടോഫീച്ചര്‍, ആരോഗ്യവാര്‍ത്തകള്‍, വാര്‍ത്ത അവലോകനങ്ങള്‍, അയര്‍ലണ്ട് ജീവിതാനുഭുവങ്ങള്‍ തുടങ്ങി ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും നിങ്ങള്‍ക്കും എഴുതാം.

മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്നതാണ്. പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ സ്വീകരിക്കുന്നതല്ല. നിങ്ങളുടെ രചനകള്‍ ഫോട്ടോ, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം krantiireland@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക. സൃഷ്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം എഴുത്തുകാര്‍ക്ക് മാത്രമായിരിക്കും. എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്ത സൃഷ്ടികള്‍ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്. രചനകള്‍ ലഭിക്കേണ്ട അവസാനതീയതി മാര്‍ച്ച് 20.

കൂടുതല്‍ വിവരങ്ങള്‍ക്ക് ,
ശ്രീകുമാര്‍ നാരായണന്‍- 089 410 8022
ഷാജു ജോസ് -087 646 0316

Share this news

Leave a Reply

%d bloggers like this: