വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ ഇ.യു ഉത്പനങ്ങള്‍ക്ക് ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല

ഡബ്ലിന്‍: ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചാലും ഇല്ലെങ്കിലും വടക്കന്‍ അതിര്‍ത്തിയില്‍ ഇ.യു ഉത്പന്നങ്ങള്‍ക്ക് അധിക താരീഫ് ഏര്‍പ്പെടുത്തില്ലെന്ന് യു.കെ. അതിര്‍ത്തിയില്‍ കടുത്ത പരിശോധനയും ഉണ്ടാവില്ല. നിലവില്‍ തുടരുന്ന വടക്ക്-തെക്കന്‍ അയര്‍ലന്‍ഡ് ചരക്ക് കയറ്റുമതി തുടരുമെന്ന് യു.കെ ഉറപ്പ് നല്‍കി. താത്കാലികമായി യൂണിയനുമായി ഉണ്ടാക്കുന്ന ഉടമ്പടിയുടെ ഭാഗമായി അതിര്‍ത്തിയിലുള്ള പൗരന്മാരുടെ അസൗകര്യം കണക്കിലെടുത്താണ് യു.കെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നീക്കിയത്.

അവശ്യ ഭക്ഷ്യ വസ്തുക്കളെയാണ് അധിക ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കിയത് . ഈ സംവിധാനം ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്നറിയാനുള്ള പരിശോധന കര്‍ശനമാക്കും. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നിന്നാണ് വടക്കന്‍ അയര്‍ലണ്ടിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ എത്തുന്നത്.

തീരുവ കൂട്ടിയാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വടക്കന്‍ അയര്‍ലന്‍ഡ് അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ബ്രെക്‌സിറ്റില്‍ മുങ്ങിക്കിടക്കുന്ന യു.കെ-ക്ക് അത് തീരാ തലവേദനയും ആകും. ചരക്ക് സേവനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നത് വടക്കുകാര്‍ക്കിടയില്‍ യു.കെയോടുള്ള അസഹിഷ്ണുത വര്‍ധിപ്പിക്കും. താത്കാലികമായി ആണെങ്കിലും അതിര്‍ത്തി കാര്യത്തില്‍ ബുദ്ധിപരമായ നീക്കമാണ് തെരേസ മേയ് നടത്തിയിരിക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: