ലിയോണ്‍ ഫാസ്റ്റ് ഫുഡില്‍ 600 തൊഴിലവസരങ്ങള്‍; അയര്‍ലണ്ടില്‍ ആരംഭിക്കുന്നത് 20 റസ്റ്റോറന്റുകള്‍

ഡബ്ലിന്‍: ലോക വ്യാപകമായി 63 റസ്റ്റോറന്റുകള്‍ സ്വന്തമായി ഉള്ള ലിയോണ്‍ ഫാസ്റ്റ് ഫുഡ് ശൃംഖല അയര്‍ലന്‍ഡില്‍ 20 റസ്റ്റോറന്റുകള്‍ തുറക്കും. ഇതിലൂടെ 600 തൊഴിലവസരങ്ങളാണ് അയര്‍ലണ്ടില്‍ സൃഷ്ടിക്കപ്പെടുന്നത്. ഡബ്ലിനില്‍ ടെംപിള്‍ബാറില്‍ ആദ്യ റെസ്റ്റോറന്റ് തുറക്കും. മെഡിറ്ററേനിയന്‍ ഭക്ഷണങ്ങള്‍ക്ക് പേരുകേട്ട ലിയോണ്‍ പ്രാദേശിക രുചിക്കൂട്ടുകള്‍ക്കും പ്രസിദ്ധമാണ്.

ഹോട്ടല്‍മാനേജ്മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് ലിയോണ്‍ അയര്‍ലണ്ടിലേക്ക് ചുവട് വെയ്ക്കുന്നത്. യു.കെയില്‍ 50 റസ്റ്റോറന്റുകള്‍ ഉള്ള കമ്പനി യു.എസ്സിലെ വാഷിംഗ്ടണ്‍ ഡിസിയിലും റസ്റ്റോറന്റുകള്‍ ആരംഭിച്ചുകഴിഞ്ഞു. അയര്‍ലണ്ടില്‍ ഡബ്ലിന്‍, കോര്‍ക്ക് എന്നിവിടങ്ങളിലായി അടുത്ത 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലിയോണിന്റെ 20 റെസ്റ്റോറന്റുകളും പ്രവര്‍ത്തനം ആരംഭിക്കും.

ഡികെ

Share this news

Leave a Reply

%d bloggers like this: