തെക്കന്‍ ഡബ്ലിനില്‍ മാര്‍ക്കറ്റ് വിലക്കും താഴെ വാടക വീട് പദ്ധതി; സ്റ്റേറ്റ് ഏജന്‍സിയുടെ കീഴില്‍ തയ്യാറാവുന്നത് അറുനൂറോളം വീടുകള്‍

ഡബ്ലിന്‍: ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ കീഴില്‍ തെക്കന്‍ ഡബ്ലിനില്‍ വാടക വീട് പദ്ധതി തയാറാവാകുന്നു. ശരാശരി വരുമാനക്കാര്‍ക്ക് താമസമൊരുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് തെക്കന്‍ ഡബ്ലിനിലെ ഷാഖിലില്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നത്. 2 ബെഡ്റൂം ഉള്ള വാടക വീടിന് ഡബ്ലിനിലെ മാര്‍ക്കറ്റ് വില മാസം 1850 യൂറോ ആണ്.

സ്റ്റേറ്റ് ഏജന്‍സിയുടെ കോസ്റ്റ് റെന്റ്റല്‍ പദ്ധതിയുടെ ഭാഗമായി 1300 യുറോക്ക് ഡബ്ലിനില്‍ വാടക വീടുകള്‍ ലഭ്യമാക്കുന്ന ആദ്യത്തെ ഹോം പ്രോജക്റ്റ് കൂടിയാണിത്. 600 വീടുകളില്‍ 300 എണ്ണം കുറഞ്ഞ വാടകക്ക് ലഭ്യമാകുമ്പോള്‍ ബാക്കി 300 വീടുകള്‍ സോഷ്യല്‍ ഹൗസിങ് പദ്ധതിക്ക് വേണ്ടി വിനിയോഗിക്കും.

50,000 യൂറോ വരെ വരുമാനമുള്ള ഒരാള്‍ക്കോ, അല്ലെങ്കില്‍ 75,000 യൂറോ വരുമാനമുള്ള ദമ്പതിമാര്‍ക്കോ ഈ പദ്ധതിപ്രകാരം വാടകവീട് ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും. പദ്ധതിപ്രകാരമുള്ള ആദ്യഘട്ട വീട് നിര്‍മ്മാണം ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ആവശ്യക്കാര്‍ക്ക് നല്‍കും.

ഡികെ

Share this news

Leave a Reply

%d bloggers like this: