പുതിയ കാറുകള്‍ക്ക് വേഗത നിയത്രണ ഉപകരണം ഘടിപ്പിക്കാന്‍ ഇ.യു നിര്‍ദ്ദേശം

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വേഗത നിയന്ത്രണം നടപ്പില്‍ വരുത്താന്‍ യൂണിയന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നു. 2022 ആവുന്നതോടെ യൂണിയന്‍ രാജ്യങ്ങളിലെ റോഡുകളില്‍ വേഗതയെ നിയന്ത്രിക്കാന്‍ കാറുകള്‍ക്ക് ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് സംവിധാനം നിര്ബന്ധമാക്കുമെന്ന് ഇ.യു ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി വ്യക്തമാക്കി. റോഡില്‍ വേഗത പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വേഗത നിയന്ത്രണം സാധ്യമാക്കുക എന്നതാണ് ഈ ഉപകരണത്തിന്റെ പ്രധാന ധര്‍മ്മം.

ഇ.യു രാജ്യങ്ങളില്‍ അമിത വേഗത ഉണ്ടാക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ വരും വര്‍ഷങ്ങളില്‍ യൂറോപ്യന്‍ റോഡുകള്‍ അപകട രഹിത ഗതാഗത മാര്‍ഗ്ഗമാക്കി മാറ്റുകയാണ് ലക്ഷ്യം. മുഴുവന്‍ അംഗരാജ്യങ്ങളുടെയും പിന്തുണയോടെ നിയമം പാസ്സാക്കാന്‍ ഒരുങ്ങുകയാണ് ഇ.യു. എന്നാല്‍ കാറുകളില്‍ നിര്‍ബന്ധിതമായി വേഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ ഇ.യുവിലെ ചില രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

എതിര്‍പ്പ് പ്രകടിപ്പിക്കുന്ന രാജ്യങ്ങളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്തിയ ശേഷം നിയമം പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്നാണ് സൂചന. ഇ.യുവിന്റെ വേഗത നിയത്രണ ഉപാധി അത്ര ഫലപ്രദമാകില്ലെന്നാണ് ഐറിഷ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിപ്രായം. ആവശ്യാനുസരണം മുന്നറിയിപ്പ് സംവിധാനം നിര്‍ത്തിവെയ്ക്കാന്‍ സാധിക്കുമെന്നാണ് ഇതിന്റെ പോരായ്മയായി റോഡ് സുരക്ഷാ അതോറിറ്റി നോക്കിക്കാണുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: