വൗ എയര്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി; വഴിയാധാരമായത് ആയിരക്കണക്കിന് യാത്രക്കാര്‍

ഡബ്ലിന്‍: ഐസ്ലാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന വൗ എയര്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു. ഇന്ന് രാവിലെയോടെയാണ് വൗ സര്‍വീസ് റദ്ദാക്കല്‍ പ്രഖ്യാപനമുണ്ടായത്. രാവിലെ 9.30-ന് ഡബ്ലിനില്‍ നിന്ന് ഐസ്ലാന്‍ഡ് സര്‍വീസ് ഉള്‍പ്പെടെ എയര്‍ലൈന്‍സിന്റെ എല്ലാ സര്‍വീഎസുകളും റദ്ദാക്കിയതായി വൗ എയര്‍ലൈന്‍ വ്യക്തമാക്കി.

എയര്‍ലനിന്‍സിന്റെ അറിയിപ്പിന് പുറകെ വൗന്റെ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഏവിയേഷന്‍ കംമീഷനും സ്ഥിരീകരിച്ചിരിക്കുകയാണ്. മാസങ്ങളായി സാമ്പത്തിക തളര്‍ച്ച നേരിടുന്ന എയര്‍ലൈന്‍സിന് പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ നിന്നും പിന്തിരിയേണ്ടി വന്നിരുന്നു. സാമ്പത്തിക ബാധ്യത കൂടിയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കേണ്ടി വന്നത്.

യുവറോപ്പില്‍ ചെലവ് കുറഞ്ഞ വിമാന യാത്രക്ക് പേര് കേട്ട വിമാന കമ്പനിയായിരുന്നു വൗ എയര്‍ലൈന്‍. 2011 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച വൗ എയര്‍ലൈന്‍ യുറോപ്പിനെയും നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിലവില്‍ എയര്‍ലൈനിന് 37 മില്യണ്‍ യൂറോ സാമ്പത്തിക ബാധ്യത ഉണ്ട്.

വിമാന ഇന്ധന വില വര്‍ധിച്ചതിനെ തുടര്‍ന്ന് വൗ എയര്‍ക്രാഫ്റ്റുകളുടെ എണ്ണം 20 -ല്‍ നിന്നും 11 എണ്ണമാക്കി കുറച്ചിരുന്നു. അപ്രതീക്ഷിതമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നതില്‍ വൗ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: