വൈദികനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി: കണ്ണീരും പ്രാര്‍ത്ഥനയോടെ ക്രിസ്ത്യന്‍ സമൂഹം

കഡുന: കാമറൂണിലെ കപ്പൂച്ചിന്‍ വൈദികന്റെ കൊലപാതകത്തിന്റെ ഞെട്ടല്‍ ഒഴിയും മുന്‍പേ നൈജീരിയന്‍ തലസ്ഥാനമായ കഡുനയില്‍ നിന്നും മറ്റൊരു വൈദികനെകൂടി തട്ടികൊണ്ടുപോയതായി റിപ്പോര്‍ട്ട്. കഡുനയിലെ രൂപതയില്‍ സേവനമനുഷ്ഠിക്കുന്ന ഫാ. ജോണ്‍ ബക്കോ ഷെക്ക്വോലോയെയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. നിലവില്‍ സെന്റ് തെരേസ ഓഫ് അങ്കുവ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

വൈദികനെ കാണാനില്ലെന്നും ഭീകരസംഘം തട്ടികൊണ്ടുപോയതാണെന്നും കഡുന അതിരൂപത ചാന്‍സിലര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫാ. ഷെക്ക്വോലോയെ എത്രയും പെട്ടന്ന് മോചിപ്പിക്കുന്നതിന് പ്രാര്‍ത്ഥന സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരപകടവും കൂടാതെ വൈദികനെ വിട്ടുനല്‍കുന്നതിനുള്ള കരുണ തട്ടിക്കൊണ്ടു പോയവര്‍ക്ക് ഉണ്ടാകട്ടെയെന്നും അതിരൂപത നേതൃത്വം അപേക്ഷിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായി രാജ്യത്തെ ക്രിസ്ത്യന്‍ സമുദായങ്ങളെ ഏകീകരിക്കുന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) എന്ന സംഘടന അറിയിച്ചിട്ടുണ്ട്.

എന്നാല്‍ വൈദികരെ തട്ടികൊണ്ടുപോയി കത്തോലിക്കരെ അക്രമിക്കുന്നത് കഡുനയില്‍ വര്‍ദ്ദിക്കുകയാണെന്നും സി.എ.എന്‍ ആരോപിച്ചു. രാജ്യത്തെ മനുഷ്യരുടെയോ വസ്തുക്കളുടെയോ കാര്യത്തില്‍ ഭരണകൂടം യാതൊരു സംരക്ഷണവും ഉറപ്പാക്കുന്നില്ലയെന്ന് മാത്രമല്ല, ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ആതുകൊണ്ടുതന്നെ ഭരണകൂടം തികഞ്ഞ തോല്‍വിയാണെന്നും സി.എ.എന്‍ കുറ്റപ്പെടുത്തി.

കാമറൂണിലെ കപ്പൂച്ചിന്‍ അവിധികനെ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാമറൂറില്‍ നിന്നു തന്റെ സന്യാസ ഭവനത്തിലേക്കുള്ള യാത്ര മധ്യേയാണ് ഫാ. ടുസെയ്ന്റ്‌റ് കൊല്ലപ്പെട്ടത്. കാമണൂറില്‍ നിന്നും അജ്ഞാതസംഘമാണ് അദ്ദേഹത്തെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

Share this news

Leave a Reply

%d bloggers like this: