സ്വവര്‍ഗ പ്രേമികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി ബ്രൂണെ: ശിക്ഷ നടപ്പാക്കുന്നത് യു.എന്നിന്റെ ശക്തമായ ഇടപെടലിനെ പിന്തള്ളിക്കൊണ്ട്

ബന്ദര്‍ സെറി ബെഗവാന്‍: ബോര്‍ണിയോ ദ്വീപിലെ ചെറു രാജ്യമായ ബ്രൂണെ സ്വവര്‍ഗാനുരാഗികള്‍ക്ക് ശിക്ഷ ലഭ്യമാക്കുന്ന പീനല്‍കോഡ് നടപ്പാക്കുന്നു. ഏപ്രില്‍ 3 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സ്വവര്‍ഗപ്രേമികള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ കല്ലെറിഞ്ഞ് കൊള്ളുന്ന നിയമമാണ് പ്രാബല്യത്തില്‍ വരുന്നത്.

വ്യഭിചാരം നടത്തുന്നത് തെളിഞ്ഞാല്‍ ഇതേ ശിക്ഷ തന്നെ ആയിരിക്കും ലഭിക്കുക. മോഷണം നടത്തുന്നവരെ അംഗഛേദം വരുത്തുന്ന ശിക്ഷാ രീതി ബ്രൂണെയില്‍ നിലവിലുണ്ട്. തെക്ക്-കിഴക്കന്‍ ഭാഗമായ ഈ രാജ്യത്ത് മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അനുസരിച്ച് പ്രാകൃതമായ ശിക്ഷാ രീതികള്‍ നടപ്പിലാക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് അനുമതി ഇല്ല. യു.എന്നിന്റെ ശക്തമായ ഇടപെടലിനെ പിന്തള്ളിക്കൊണ്ടാണ് 5 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ഈ ചെറു രാജ്യം ഇത്തരം ഒരു നിയമം നടപ്പിലാക്കുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: