ഗാല്‍വേ സീറോ മലബാര്‍ സഭയില്‍ കുടുംബങ്ങള്‍ക്കായുള്ള ധ്യാനവും, വിശുദ്ധ വാര തിരുക്കര്‍മങ്ങളും.

ഗാല്‍വേ: സീറോ മലബാര്‍ സഭ കുട്ടികള്‍ക്കായി ഒരുക്കിയ’ ആത്മീയം 2019 ‘ശേഷം നമ്മുടെ കര്‍ത്താവിന്റെ ഓശാന, പീഢാ സഹന, ഉത്ഥാന തിരുന്നാളിന് ഒരുങ്ങി കൊണ്ടിരിക്കുന്ന ഇടവക ജനത്തിനായി എപ്രില്‍ 15 തീങ്കളാഴ്ച 5 pm മുതല്‍ 9 pm വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും റോമിലെ സര്‍വ്വകലാശാല അദ്ധ്യാപകനുമായ റവ.ഫാ.ഇഗ്‌നേഷെസ് കുന്നുംപുറത്ത് (OCD) നയിക്കുന്ന ‘കുടുംബങ്ങള്‍ക്കായുള്ള ധ്യാനം’ ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ 23 ന് ഡബ്ലിന്‍ സീറോ മലബാര്‍ വൈദികരും സീറോ മലബാര്‍ മ്യുസിക് മിനിസ്ട്രിയുടേയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ’ ആത്മീയം 2019 ‘ ധ്യാനത്തിലൂടെ കുട്ടികളെ ഉത്തമ അനുതാപത്തോടെ കുമ്പസാരത്തീനായി അണയുവാനും. ആരാധനാ, വിശുദ്ധ കുര്‍ബാന എന്നീ ശുശൂഷകളിലൂടെ ആത്മാവില്‍ ഉണര്‍വായി മാറുവാനും സഹായിച്ചു. ഇടവകയിലെ വിശ്വാസികളായ എല്ലാ കുടുംബങ്ങളുടെയും പ്രാര്‍ത്ഥനയും സജീവമായ സഹകരണവും ധ്യാനത്തിന്റെ വന്‍ വിജയത്തിനു കാരണമായി.

എപ്രില്‍ 15 തീങ്കളാഴ്ച നടക്കുന്ന ഇടവക ധ്യാനത്തിലും തുടര്‍ന്ന് വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ആത്മീയമായ ചൈതന്യം പ്രാപിക്കാനും കൂടുതല്‍ വിശുദ്ധിയിലേക്ക് വളരുവാനും ഏവരെയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു .

ഗാല്‍വേ, മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന വിശുദ്ധ വാര തിരുക്കര്‍മങ്ങളുടെ സമയ ക്രമം:

ഓശാന ശുശ്രുഷകള്‍
എപ്രില്‍ 14 ഞായറാഴ്ച: 2.30 PM to 5.30PM കുമ്പസാരം
2.30 PM (കുട്ടികള്‍ക്കായി വേദോപദേശം)
4 PM ഓശാന തിരുകര്‍മ്മങ്ങള്‍, വി.കുര്‍ബാന

എപ്രില്‍ 15. തിങ്കളാഴ്ച
5 pm to 9 pm വിശുദ്ധവാര ധ്യാനം

ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍
എപ്രില്‍ 21 ഞായറാഴ്ച: 4.30 PM ഉയര്‍പ്പ് തിരുകര്‍മ്മങ്ങള്‍, വി.കുര്‍ബാന

6.30 PMഈസ്റ്റര്‍ ഡിന്നര്‍ (കമ്യുണിറ്റി സെന്റര്‍ മെര്‍വ്യൂ, ഗാല്‍വേ)

Share this news

Leave a Reply

%d bloggers like this: