ഇതാണ് ഡയലോഗ്…ഇടുക്കിക്കാരന് മാത്രം പറയാന്‍ പറ്റുന്ന മാസ് ഡയലോഗ്…മണ്ണിനോടും മലേറിയയോടും പടവെട്ടിയ ഇടുക്കിക്കാരന്‍ മാധ്യമത്തോടും തുറന്നു പറയുന്നു….

ഇടുക്കി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ അടുത്തുകൂടിയ മാധ്യമ പ്രവര്‍ത്തകന് മുന്നില്‍ തന്റെ ശക്തമായ നിലപാടുകള്‍ വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുകയാണ് ഇടുക്കിയുടെ സ്വന്തം ജനനേതാവായ ജോയിസ് ജോര്‍ജ്. വിജയ സാധ്യത ഉറപ്പുള്ള നേതാവിന്റെ ശക്തമായ അഭിപ്രായങ്ങളാണ് ഇടുക്കി എം.പി കൂടിയായ ജോയിസ് ജോര്‍ജില്‍ നിന്നും പ്രസ്തുത മാധ്യമ പ്രവര്‍ത്തകന്‍ കേള്‍ക്കേണ്ടി വന്നത്. ശക്തമായ ജനപിന്തുണ ഉറപ്പുണ്ടെന്ന ഉത്തമ വിശ്വാസത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പതറാതെ നിലപാടുകള്‍ വ്യക്തമാക്കിയ ജോയിസ് ജോര്‍ജ് എം.പി ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.

നിരന്തരമായി വൈരാഗ്യ ബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കുന്ന ചില ആളുകളും മാധ്യമങ്ങളും ഉണ്ടെന്നും അത് തന്നോടുള്ള വിരോധമല്ലെന്നും മറിച്ച് പൊതു സമൂഹത്തില്‍ സാധാരണ സ്വീകാര്യതയായിട്ടുള്ള പത്ര പ്രവര്‍ത്തനത്തിനും പത്ര ധര്‍മ്മത്തിനും വിരുദ്ധമായി വൈര്യാഗ്യ ബുദ്ധിയോടെ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങളാണെന്നും ജോയിസ് ജോര്‍ജ് മറുപടി നല്‍കുന്നു. അത്തരത്തിലുള്ള പത്രധര്‍മ്മത്തിന് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍, അത് പ്രസ്തുത പത്രമോ മറ്റേത് മാധ്യമങ്ങള്‍ നടത്തിയാലും പറഞ്ഞു പോവുക എന്നുള്ളതാണ് തന്റെ ശീലമെന്ന് പ്രസ്തുത മാധ്യമ പ്രവര്‍ത്തകന് വ്യക്തമായ മറുപടി നല്‍കുകയാണ് ജോയിസ് ജോര്‍ജ് എം.പി.

അതിന് തക്കതായ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു മാധ്യമത്തിന്റെയും ഔദാര്യത്തില്‍ പൊതുപ്രവര്‍ത്തകനായി വന്ന ആളല്ല താനെന്നും, ഒരു മാധ്യമത്തിന്റെയും ആനുകൂല്യത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലം ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌തൊരാളല്ല താനെന്നും അദ്ദേഹം എടുത്തു പറയുന്നു. മറിച്ച്, ജനങ്ങള്‍ക്കൊപ്പം മാത്രം നിന്ന് ജനങ്ങളുടെ വിശ്വാസങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന ആളാണ് താനെന്ന് തെല്ലും കൂസലില്ലാതെ മറുപടി നല്‍കുകയാണ് ഇടുക്കിയുടെ സ്വന്തം നേതാവ്.

ഇടുക്കിയിലെ ഗോത്ര ജന വിഭാഗങ്ങളുടെ റോഡിനെപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു. ആദിവാസികള്‍ക്ക് ഒരു റോഡിന്റെ ആവശ്യം ഉന്നയിച്ചപ്പോള്‍ ‘ആദിവാസിക്കെന്തിന് റോഡ്’ എന്ന് ചോദിച്ച മന്ത്രിക്കൊപ്പമായിരുന്നു നിങ്ങളുടെ പ്രസ്തുത മാധ്യമമെന്നും, അന്ന് അതിനെതിരെ നിലപാടെടുക്കുകയും നിരാഹാരം കിടക്കുകയും മന്ത്രി എടുത്ത നിലപാടിനെതിരെ മുണ്ട് മടക്കിക്കുത്തി വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തില്‍ മാത്രം നിന്നുകൊണ്ട് ശക്തമായി പ്രതികരിച്ച ആളാണ് താനെന്നും ജോയിസ് ജോര്‍ജ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.

അതുകൊണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകളുടെ ഇടയില്‍ അഭിപ്രായ വ്യതാസം ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ട് നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ഭയപ്പെടുന്നത് ജനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നും, ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണ് നില്കുനന്നതെന്നും ജനങ്ങള്‍ക്കൊക്കെ ജോയിസ് ജോര്‍ജിനെ അറിയാമെന്നും, ജോയിസ് ജോര്‍ജിനെ പിന്തുണക്കുന്ന പ്രസ്ഥാനങ്ങളെ അറിയാമെന്നും, അവരോടൊപ്പം നിക്കുന്ന പ്രവര്‍ത്തങ്ങള്‍ അറിയാമെന്നും വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകനോട് മറുപടി നല്‍കുന്നു .

അതിനാല്‍ മെനഞ്ഞെടുക്കുന്ന യാതൊരു വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി നമ്മുടെ സാധ്യതകളെ തകര്‍ക്കാന്‍ ആവില്ലെന്നും, തന്നെ ഒട്ടും മോശക്കാരനാക്കാനോ തന്റെ ആത്മധൈര്യം തകര്‍ക്കാനോ പറ്റില്ലെന്നും ശക്തമായ ഭാഷയില്‍ സൗമ്യനായി ജോയിസ് ജോര്‍ജ് പ്രതികരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

മാധ്യമങ്ങളോട് ഒരു കൂസലുമില്ലാതെ ഇത്രയും തന്റേടമായി തുറന്നു പറയണമെന്നുണ്ടെങ്കില്‍ ജനങ്ങളുടെ ശക്തമായ പിന്തുണ തനിക്ക് ഉണ്ടെന്നുള്ള കടുത്ത വിശ്വാസം സ്ഥാനാര്‍ത്ഥിക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് ജോയിസ് ജോര്‍ജ് എം.പിയുടേത്. ഇടുക്കിയുടെ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജോയിസിനെതിരെയുള്ള വാര്‍ത്തകളാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കുറച്ചു നാളുകളായി പടച്ചുവിട്ടിരുന്നത്. തികച്ചും പക്ഷപാതപരമായ വാര്‍ത്തകളാണ് ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ക്കിടെയില്‍ പൊതുവെ ആക്ഷേപവുമുയര്‍ന്നിരുന്നു. അതായിരിക്കാം ഈ ഇടുക്കിക്കാരനെ ഇങ്ങനെ ശക്തമായി പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: