വാട്സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഇനി ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും

വാട്സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഇനി മുതല്‍ ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം ലഭിക്കുക. ഉല്‍പ്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചുമുള്ള വിവരാന്വേഷണങ്ങള്‍ക്കായി ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി സംവദിക്കുന്നതിനായുള്ള മാര്‍???ഗമാണ് സു?ഗമമാകുന്നത്.

2018 ജനുവരിയില്‍ വാട്സാപ്പ് ഉപയോക്തക്കള്‍ക്കായി അവതരപ്പിച്ച ബിസിനസ്സ് ആപ്പിന് ഇതിനോടകം ലക്ഷത്തിലധികം അക്കൗണ്ടുകള്‍ സമാഹരിക്കാനായി. ഇതിനു പുറമേ, ആപ്പിന്റെ ഐഓഎസ് പതിപ്പ് ആപ്പ്സ്റ്റോറില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഇന്ത്യയെ കൂടാതെ ബ്രസീല്‍, ജര്‍മനി, ഇന്‍ഡൊനീഷ്യ, മെക്സിക്കോ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് വാട്സാപ്പ് ബിസിനസ് ഐഓഎസ് പതിപ്പ് ലഭിക്കുക.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളുമായി സംവദിക്കുന്നതിലപ്പുറം ഇവര്‍ ഒരുക്കിയിട്ടുള്ള സേവനങ്ങളും ഉല്‍പന്നങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം ആളുകളിലെത്തിക്കാനും പുതിയ പതിപ്പ് കൊണ്ട് കഴിയും. യൂസര്‍ ചാറ്റ് രൂപത്തില്‍ വാണിജ്യസ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ ഇമെയില്‍ അഥവാ സ്റ്റോര്‍ മേല്‍വിലാസങ്ങള്‍, വെബ്‌സൈറ്റുകള്‍, പ്രത്യേക ഇളവുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

Share this news

Leave a Reply

%d bloggers like this: