തുഷാറിന്റെ വയനാടന്‍ പ്രചരണത്തിന് അമേഥിയില്‍ നിന്ന് 1000 വനിതകളെ എത്തിക്കുന്നു; ലക്ഷ്യം രാഹുല്‍ ഗാന്ധിയെ വീഴ്ത്തുക

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ അമേഥിയില്‍ നിന്ന് വനിതകളെ എത്തിച്ച് ഇലക്ഷന്‍ പ്രചരണ യുദ്ധത്തിന് എന്‍ഡിഎ തുടക്കം കുറിച്ചിരിക്കുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി എന്‍ഡിഎ 1000 വനിതകളെ വയനാട്ടില്‍ എത്തിക്കാനാണ് പദ്ധതി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന്റെ ശോചനീയാവസ്ഥ വയനാട്ടിലെ വോട്ടറമാരെ അറിയിക്കാനാണ് എന്‍ഡിഎ ലക്ഷ്യമിടുന്നത്.

അമേഥിയില്‍ വികസനം, വിദ്യാഭ്യാസം, കുടിവെള്ളം പോലും ഉറപ്പാക്കാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. രാഹുലിന്റെ മുന്‍ഗാമികള്‍ക്കും കഴിഞ്ഞിട്ടില്ല. ഇത് വയനാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ പ്രചരണമെന്നാണ് എന്‍ഡിഎ നേതാക്കള്‍ പറയുന്നത്.

ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങള്‍ അമേഠിയില്‍നിന്ന് എത്തുന്ന വനിതകള്‍ വയനാട്ടിലെ വോട്ടര്‍മാക്ക് മുന്നില്‍ ദൃശ്യങ്ങള്‍ സഹിതം വിവരിക്കും. അരനൂറ്റാണ്ടിലേറെയായി അമേഠിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഗാന്ധി കുടുംബത്തിന്റെ കഴിവില്ലായ്മ തുറന്നുകാട്ടാന്‍ ഇതിലൂടെ സാധിക്കുമെന്ന് എന്‍ഡിഎ നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

Share this news

Leave a Reply

%d bloggers like this: