ഈസ്റ്റര്‍ ചടങ്ങുകള്‍ക്കിടെ ശ്രീലങ്കന്‍ പള്ളികളിലെ സ്ഫോടന പരമ്പര; മരണ സംഖ്യ നൂറ്റിനാല്പത്തിലേക്ക്; പിന്നില്‍ ഐഎസ് ??

ശ്രീലങ്കന്‍ സ്‌പോടന പരമ്പരയില്‍ മരണസംഖ്യ ഉയരുന്നു. നിലവില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 140തിനോട് അടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെറ്റിക്കലാവോയില്‍ മാത്രം 25 മരണം, 40 പേര്‍ക്ക് പരിക്ക്. കടുവാപിടിയ പള്ളിയില്‍ 50 പേരും സിനമണ്‍ ഗ്രാന്‍സ് ഇരുപതിലധികം പേരും കൊല്ലപ്പെട്ടെന്നാണ് വിവരം. അതിനിടെ ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. എന്നാല്‍ മരണ സംഖ്യ 120 പിന്നിട്ടതായാണ് വിവരം. സ്‌ഫോടനം നടന്ന് നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊച്ചികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

സ്‌ഫോടനം നടന്ന സിനമോണ്‍ ഗ്രാന്റെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസംഗെയുടെ ഔദ്യോഗിക വസതിക്ക് സമീപമെന്ന് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട്. ഇവിടെ യുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അതിനിടെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി അടിയന്തിര സുരക്ഷാ യോഗം വിളിച്ചു. അതിനിടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 കടന്നു. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നു.

കൊളംബോ നാഷനല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ നല്‍കുന്ന 260 ഓളം പേരെ അഡ്മിറ്റ് ചെയ്തതായി പറയുന്നു. സിയോണ്‍ ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് 300 ഓളം പേരും ചികില്‍സ തേടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം നടന്ന സ്ഥലങ്ങളുടെ നിയന്ത്രണങ്ങള്‍ പോലീസ് ഏറ്റെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: