തെക്ക് -പടിഞ്ഞാറന്‍ കൗണ്ടികളെ ഇരുട്ടിലാക്കി ഹന്നാ കൊടുങ്കാറ്റ് ആഞ്ഞടിച്ചു: ക്ലെയറില്‍ റെഡ് വിന്‍ഡ് വാണിംഗ് തുടരുന്നു

ഡബ്ലിന്‍ : കലിതുള്ളിയെത്തിയ ഹന്നാ കൊടുംകാറ്റ് അയര്‍ലണ്ടിലെ തെക്ക് പടിഞ്ഞാറന്‍ കൗണ്ടികളില്‍ ആഞ്ഞടിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. കെറി, ക്ലെയര്‍, ടിപ്പററി കൗണ്ടികളില്‍ 32,000 വീടുകള്‍കളും,ബിസിനെസ്സ് സ്ഥാപനങ്ങളും ഇരുട്ടില്‍ അകപെട്ടതായി ഇ.എസ.ബി വൃത്തങ്ങള്‍ അറിയിച്ചു. ക്ലെയറില്‍ റെഡ് വിന്‍ഡ് വാണിങ് തുടരുകയാണ്.

കോര്‍ക്ക് ,കെറി ,ലീമെറിക്ക് , ക്ലെയര്‍ എന്നിവടങ്ങളില്‍ ഓറഞ്ച് വിന്‍ഡ് വാണിങ്ങും, കോണാഷ്, കാര്‍ലോ, കില്‍ഡെയ കേറി ,കില്‍കെന്നി, ലോയിസ്, ലോണ്‍ഫോര്‍ഡ് ,വെസ്റ്റഫോര്‍ഡ് , ഓഫാലി, വിക്ലോ, ഡോനിഗല്‍, ടിപ്പററി , എന്നീ കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നിലനില്‍ക്കുകയാണ് .കൊടും കാറ്റിനെ തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ മഴയും ശക്തമാകുന്നുണ്ട്. ഇവിടങ്ങളില്‍ അതി ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിലോമീറ്റെര്‍ മുതല്‍ പരമാധി 130 കിലോമീറ്റര്‍ വരെ ആയിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ രാജ്യവ്യാപകമായി ജാഗ്രത പാലിക്കാന്‍ മെറ്റ് ഇറാന്‍ ഇന്നലെ നിര്‍ദേശം നല്‍കി. മുന്നറിയിപ് സമയം മുതല്‍ ഐറിഷ് ബീച്ചുകളില്‍ കര്‍ശന നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട

തീരദേശ മുന്നറിയിപ്പിന് പുറമെ ഡ്രൈവര്‍മാര്‍ക്കും റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തീരദേശവുമായി തൊട്ടടുത്ത റോഡുകള്‍ സുരക്ഷയെ പരിഗണിച്ച് വാണിങ് സമയത്തേക്ക് അടച്ചിട്ടേക്കും. കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്ക്കുന്ന പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകിച്ച് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാനും നിര്‍ദേശമുണ്ട്.

സ്റ്റോം ഹന്നാ കടന്നു വന്നതോടെ രാജ്യത്ത് വൈദ്യുതി ബന്ധം തകരുകയും ചില ഒറ്റപ്പെട്ട പ്രദേശങ്ങളുമായി ആശയവിനിമയ ബന്ധം താറുമാറായി . വാണിങ് സമയത്ത് കാല്‍നടയാത്രക്കാരും, സൈക്ലിസ്റ്റുകളും പ്രത്യേകം ശ്രദ്ധ ചെലുത്താന്‍ ഗതാഗത വകുപ്പ് ഇന്നലെ മുതല്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യവ്യാപകമായി റെഡ് അലെര്‍ട് പ്രഖ്യാപിക്കുമെന്ന് സൂചന ലഭിച്ചെങ്കിലും ഇത് ക്ലെയറില്‍ മാത്രമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: