മുസ്ലിം ലീഗും കള്ളവോട്ട് ചെയ്തതിന്റെ വീഡിയോ പുറത്ത്..

പയ്യന്നൂര്‍ പിലാത്തറയിലെ ബൂത്തില്‍ സിപിഎം പഞ്ചായത്ത് അംഗം അടക്കം മൂന്ന് പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരോപണക്കുരുക്കില്‍ മുസ്ലീം ലീഗും. കാസര്‍ഗോഡ് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ, കണ്ണൂര്‍ ജില്ലയിലെ കല്യാശേരിയില്‍ ബൂത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് 24 ന്യൂസും കൈരളി ടിവിയും പുറത്തുവിട്ടിരിക്കുന്നത്. സിപിഎം ഇത് സംബന്ധിച്ച് പരാതി നല്‍കി.

കല്യാശേരിയിലെ പുതിയങ്ങാടിയില്‍ 69ാം നമ്പര്‍ ബൂത്തില്‍ മൂന്ന് തവണയാണ് കള്ളവോട്ട് ഉണ്ടായത്. 69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി സിപിഎം പറയുന്നു. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ അടക്കമുള്ളവരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത് എന്ന് പറയുന്നു.

പയ്യന്നൂരില്‍ സിപിഎം പഞ്ചായത്ത് അംഗം അടക്കമുള്ളവര്‍ ചെയ്തത് ഓപ്പണ്‍ വോട്ടല്ല, കള്ള വോട്ട് തന്നെയാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അല്‍പ്പസമയം മുമ്പാണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എല്‍ഡിഎഫ് ബൂത്ത് ഏജന്റിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്തത് എന്നും ടിക്കാറാം മീണ പറഞ്ഞിരുന്നു. കള്ളവോട്ട് സംബന്ധിച്ച ആരോപണത്തില്‍ ഇരു മുന്നണികളും പ്രതിരോധത്തിലായിരിക്കുകയാണ്. കാസര്‍ഗോഡ് മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: