ഡബ്ലിനില്‍ പൊള്ളുന്ന വാടക : വസ്തു മാര്‍ക്കറ്റില്‍ വാടക വീടുകളുടെ ലഭ്യതയും കുറയുന്നു

ഡബ്ലിന്‍ : തലസ്ഥാന നഗരിയില്‍ വാടക വീടുകളുടെ നിരക്ക് കുതിച്ചുയരുന്നു. ഡബ്ലിനില്‍ വാടകവീടുകളുടെ ലഭ്യത കുറയുന്നതായും റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ആയ daft.ie പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട് അനുസരിച്ച് ഡബ്ലിനില്‍ ശരാശരി വാടക നിരക്ക് 2000 യൂറോയിക്ക് മുകളിലെത്തി. മെയ് ആദ്യവാരത്തെ വസ്തുവിവര കണക്കനുസരിച്ച് വാടക നിരക്കുകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കിലാണെന്നു daft.ie റിപ്പോര്‍ട്ട് ചെയുന്നു.

ഈ മാസം ആരംഭത്തില്‍ ഡബ്ലിനില്‍ വെറും 2700 വീടുകള്‍ മാത്രമാണ് മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കുന്നത്. 2006 നു ശേഷമാണു വാടക വീടുകളുടെ ലഭ്യതയില്‍ ഇത്ര കുറവ് രേഖപ്പെടുത്തിയത്. ഡബ്ലിന് പുറത്തുള്ള മറ്റു നഗരങ്ങളിലും വാടകനിരക്കുകള്‍ കൂടി വരുന്നുണ്ട്. കോര്‍ക്ക്, ഗാല്‍വേ, ലീമെറിക്ക് , വാട്ടര്‍ഫോര്‍ഡ് നഗരങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വാടകയില്‍ കുതിച്ചുചാട്ടമുണ്ടായി.

രാജ്യത്ത് നടപ്പാക്കിയ റെന്റ് പ്രഷര്‍ സോണുകള്‍ ഫലത്തില്‍ ഗുണകരമല്ലന്നു തെളിയിക്കുന്നതാണ് വാടക നിരക്കിലെ വര്‍ദ്ധനവ്. വാടക നിശ്ചിത നിരക്കില്‍ പിടിച്ചു നിര്‍ത്തുന്ന സര്‍ക്കാര്‍ പദ്ധതിയാണ് റെന്റ് പ്രഷര്‍ സോണ്‍. തുടക്കത്തില്‍ ഡബ്ലിനില്‍ മാത്രമായി പരിമിതപ്പെടുത്തിയ ഈ പദ്ധതി മറ്റു പ്രധാന നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. എന്നിട്ടും വാടക നിരക്കുകള്‍ കുത്തനെ ഉയരുകയാണ്.

നിലവില്‍ പ്രവര്‍ത്തന രഹിതമായ കെട്ടിടങ്ങളെ കണ്ടെത്തി ഇത് സര്‍ക്കാര്‍ ചെലവില്‍ നവീകരിച്ചു ആവശ്യക്കാര്‍ക്ക് ലഭ്യമാകുന്ന നടപടിയും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. ഡബ്ലിനില്‍ ഇത്തരത്തില്‍ 3000 ത്തില്‍ കൂടുതല്‍ ആള്‍താമസമിലാത്ത കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വമ്പന്‍ കമ്പനികളുടെ ഇത്തരം വസ്തുവകകള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തിയില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

കെട്ടിടങ്ങള്‍ ലഭ്യമായിട്ടും വാടകയ്ക്ക് നല്‍കാതെ വസ്തു മാര്‍കെറ്റില്‍ ഡിമാന്‍ഡ് കൂട്ടി വാടക ഉയര്‍ത്താനുള്ള
ലാഭക്കൊതിയന്മാരുടെ തന്ത്രങ്ങളുടെ ഭാഗമാണ് നിലവില്‍ വാസ്തുവില കുതിച്ചുയരാന്‍ കാരണമെന്നും രാജ്യത്തെ ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇങ്ങനെയുള്ള ആരോപണങ്ങളൊന്നും വേണ്ട വിധത്തില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളും ഉണ്ടായില്ല എന്നതും രാജ്യത്തെ വസ്തുവിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കിയതായി ആരോപണം ഉയരുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: