കേരളത്തിലെ യുവാക്കളില്‍ തീവ്ര മത ചിന്ത ഉണര്‍ത്തിവിട്ട് ഐ.എസിലേക്ക് അടുപ്പിക്കുന്നു : മുന്നറിപ്പ് നല്‍കി എന്‍.ഐ. എ

കൊച്ചി : കേരളത്തില്‍ കൂടുതല്‍ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് ലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള ഐ.എസിന്റെ സ്റ്റഡി ക്ലാസുകള്‍ നടക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് . മത വികാരം ഉണര്‍ത്തിവിട്ട് തീവ്രവാദികളാക്കി മാറ്റുന്ന പ്രവര്‍ത്തങ്ങള്‍ രഹസ്യമായി കേരളത്തിലും, തമിഴ്‌നാട്ടിലുമായി നടക്കുന്നതായി സൂചന. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാതലത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നിന്നും കൂടുതല്‍ റിക്രൂട്‌മെന്റ് നടക്കുന്നതായി തെളിവ് ലഭിച്ചത്.

തമിഴ് നാട്ടില്‍ മധുര, നാമക്കല്‍ കേന്ദ്രികരിച്ചാണ് ഐ.എസ് പ്രവര്‍ത്തനങ്ങളെന്നും കണ്ടെത്തി. ഇവിടെ സ്വകാര്യ യോഗങ്ങളും നടക്കുന്നുണ്ട്. തമിഴ് നാട് ഭീകരവിരുദ്ധ സേനയ്ക്കും സജ്ജരാകാന്‍ ഐ.എന്‍.എ നിര്‍ദേശം നല്‍കി. കേരളത്തില്‍ തണ്ടര്‍ബോള്‍ട്ടിനും ഇതേ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കേരളത്തിലെ റെയ്ല്‍വേ, എയര്‍ ഗതാഗത പാതകള്‍ക്ക് നേരെ പ്രത്യേക നിരീക്ഷണവും ശക്തമാക്കി.

ഇതേ തുടര്‍ന്ന് കേരള പോലീസ് നൈറ്റ് പെട്രോളിങ്ങും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനതപുരം കിഴക്കേകോട്ടയില്‍ ആയുധധാരിയായ ഒരാളെ കണ്ടെത്തിയത് ആശങ്ക പടര്‍ത്തി . 6 ഇഞ്ചോളം നീളവും, താടിയുമുള്ള, ജുബ്ബ ധരിച്ച മധ്യവയസ്‌കനെന്നു തോന്നിക്കുന്ന ആള്‍ ഓട്ടോയില്‍ കയറി , കിഴക്കേകോട്ട ഇറങ്ങുന്നതിനിടെ ഇയാളുടെ പോക്കറ്റില്‍ നിന്നും തോക്കു പുറത്തേക്ക് വീഴുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഇത് ശ്രദ്ധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി ഒരു ഇന്നോവ കാറില്‍ രക്ഷപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: