തലച്ചോര്‍ തിന്നു തീര്‍ക്കുന്ന അതീവ അപകടകാരിയായ നഗ്ലറിയ ഫൗലേറി അമീബയുടെ സാന്നിധ്യം കേരളത്തിലും കണ്ടെത്തി

മലപ്പുറം : മലപ്പുറത്ത് കഴിഞ്ഞ ദിവസം മരിച്ച 10 വയസുകാരിക്ക് അപൂവ്വ രോഗ ബാധ ഉണ്ടായിരുന്നതായി റിപ്പോര്‍ത്തുകള്‍ . മലപ്പുറത്ത് അരിപ്രയില്‍ ചെറിയ വീട്ടില്‍ സുരേന്ദ്രന്‍ എന്നയാളുടെ മകള്‍ ഐശ്വര്യ എന്ന പെണ്‍കുട്ടി മരണപ്പെട്ടത് അതീവ മാരകമായ ഏകകോശ ജീവി യുടെ പ്രവര്‍ത്തന ഫലമായുണ്ടായ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

‘ബ്രെയിന്‍ ഈറ്റര്‍’ എന്ന വിളിപ്പേരുള്ള ഈ അമീബ ജലാശയങ്ങളില്‍ നിന്നും മൂക്കിലൂടെ മനുഷ്യരുടെ തലയില്‍ എത്തുന്നു. തലച്ചോറില്‍ വെച്ച് വിഘടിച്ചു പെരുകുന്ന ഇതിന്റെ പേര് നഗ്ലറിയ ഫൗലേറി അമീബ എന്നാണ് . കുട്ടിയുടെ നട്ടെല്ലില്‍ നിന്നും എടുത്ത സ്രവങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടകാരിയായ ഈ അമീപയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഉടന്‍ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് കൊടുപോകും വഴി മരിച്ചു.

Share this news

Leave a Reply

%d bloggers like this: