യുഎസിലെ വിര്‍ജിനിയ ബീച്ചില്‍ വെടിവയ്പ്: 11 പേര്‍ കൊല്ലപ്പെട്ടു…

യുഎസിലെ വിര്‍ജിനിയ ബീച്ചിലുണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. വിര്‍ജിനിയ ബീച്ചിലെ ടൗണ്‍ മുനിസിപ്പല്‍ സെന്ററിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പ് നടത്തിയ ആളെ പൊലീസ് വെടി വച്ച് കൊന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദീര്‍ഘകാല മുനിസിപ്പല്‍ ജീവനക്കാരനായിരുന്ന ആളാണ് വെടിവയ്പ് നടത്തിയത്. അതേസമയം സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതതായും പരിക്കേറ്റവരുടെ നില എന്ത് എന്ന് വ്യക്തമല്ല എന്നും റോയിട്ടേഴ്സ് പറയുന്നു. സിറ്റി ഹാളിന് സമീപമുള്ള കെട്ടിടത്തിനകത്തായിരുന്നു അക്രമി ഉണ്ടായിരുന്നത്.

വെടിവയ്പ് നടക്കുന്ന സമയം മുനിസിപ്പല്‍ ജീവനക്കാര്‍ ടൗണ്‍ സെന്റര്‍ കെട്ടിടത്തിലുണ്ടായിരുന്നു. അറ്റ്ലാന്റിക് സമുദ്ര തീരത്തുള്ള ഒരു റിസോര്‍ട്ട് മേഖലയാണ് വിര്‍ജിനിയ ബീച്ച്. വിര്‍ജിനിയ സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണിത്. നാലര ലക്ഷത്തിനടുത്ത് പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: