മലയാളിയായ സീറോ മലബാര്‍ സഭ വിവാദ വൈദികനെ റിട്രീറ്റ് നയിക്കാന്‍ അയര്‍ലണ്ടിലേക്ക് ക്ഷണിക്കപ്പെട്ടു ഒടുവില്‍ തീരുമാനം പിന്‍വലിച്ച് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

ഡബ്ലിന്‍ : വിവാദ വൈദികന്‍ അയര്‍ലണ്ടില്‍ നയിക്കാനിരുന്ന റിട്രീറ്റ് പരിപാടി പിന്‍വലിച്ചതായി ഡബ്ലിന്‍ ആര്‍ച് ബിഷപ്പ് അറിയിച്ചു. ഈസ്റ്റേണ്‍ സീറോ മലബാര്‍ കത്തോലിക്ക സഭാ വൈദികനായ ഫാദര്‍ ഡൊമിനിക് വാളന്മഹാള്‍ നേതൃത്വം നല്കാനിരുന്ന പരിപാടിയില്‍ നിന്നാണ് ഇദ്ദേഹത്തെ മാറ്റിയതായി ഡബ്ലിന്‍ ആര്‍ച് ബിഷപ്പ് അറിയിച്ചത്.

അയര്‍ലണ്ടിലെ തന്നെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാദര്‍ ഡൊമനിക്കിനെ പരിപാടിയില്‍ നിന്ന് മാറ്റിയതെന്ന് ഐറിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാദര്‍ ഡൊമിനിക് അയര്‍ലണ്ടില്‍ ഇത്തരം പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ സീറോ മലബാര്‍ സഭ അംഗങ്ങള്‍ ജസ്റ്റിസ് വകുപ്പിന് പരാതിയും നല്‍കി.

രക്ഷിതാക്കളുടെ മൃഗതുല്യമായ ജീവിതമാണ് കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകാന്‍ കാരണമെന്ന ഫാദറിന്റെ വിവാദ പ്രസംഗം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് അയര്‍ലണ്ടില്‍ ഇദ്ദേഹത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായത്.

അയര്‍ലണ്ടില്‍ താല, ലൂക്കന്‍, ബ്ലാഞ്ചെര്‍ഡ്സ്ടൗണ്‍, ബിസ്ബോറോ, ഇഞ്ചിക്കോര്‍, ബ്രെ , ബ്ലാക്റോക്ക്, സ്വഡസ്, ബീമോണ്ട് എന്നിവടങ്ങളിലായി 4000 ത്തോളം സീറോ മലബാര്‍ സഭ അംഗങ്ങള്‍ ഉണ്ട്. കുട്ടികള്‍ക്ക് മനസികവൈകല്യവും, ഓട്ടിസം പോലുള്ള രോഗങ്ങള്‍ക്കും കാരണം രക്ഷിതാക്കളുടെ സ്വഭാവദൂഷ്യം ആണെന്നും ഫാദര്‍ ഡൊമിനിക് പറഞ്ഞിരുന്നു. ഫാദറിന്റെ ഇത്തരത്തിലുള്ള പ്രതികരണമാണ് സഭാവിശ്വാസികളില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്.

അയര്‍ലണ്ടില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ താന്‍ സുഖപ്പെടുത്തിയതായും ആ കുട്ടി സാധരണ സ്‌കൂളില്‍ പഠിക്കുകയാണെന്നും, 100 ശതമാനം രോഗം മാറിയതായും ഫാദര്‍ ഡൊമിനിക്ക് അവകാശപ്പെട്ടിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ എത്തിയപ്പോഴായിരുന്നു ഇ പ്രസ്താവന നടത്തിയത്. ഫാദര്‍ ഡൊമിനികിനെ അയര്‍ലണ്ടില്‍ പ്രവേശിപ്പിക്കുന്നത് തടയാന്‍ 1500 വിശ്വാസികള്‍ പെറ്റീഷനില്‍ ഒപ്പു വെച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: