ഡോക്ടര്‍മാരില്ല : ഐറിഷ് ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷം ; ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍

ഡബ്ലിന്‍ : ഐറിഷ് ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ നിരധി ഒഴിവുകള്‍ നികത്തനായില്ല. ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് ഏകദേശം 500 ഒഴിവുകള്‍ നിലവിലുണ്ട്. പുതിയ നിയമനങ്ങള്‍ നടത്താന്‍ ശ്രമം നടന്നെങ്കിലും ഒഴുവുകള്‍ മുഴുവനായും നികത്താന്‍ എച്.എസ്.സി യ്ക്ക് കഴിഞ്ഞില്ല. അയര്‍ലണ്ടില്‍ പഠിച്ചിറങ്ങുന്നവരും കുറച്ച് കാലത്തേ പരിശീലനത്തിന് ശേഷം മറ്റു രാജ്യങ്ങിലേക്കു ചേക്കേറുകയാണ്.

പുറത്തു പോയവരെ തിരിച്ചെത്തിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമങ്ങളും വേണ്ടത്ര ഫലം കണ്ടതുമില്ല. രാജ്യത്തെ ആശുപത്രികളില്‍ പല വകുപ്പുകളിലും ഡോക്ടര്‍മാരുടെ അഭാവം വന്‍ പ്രതിസന്ധികള്‍ക്ക് വഴിമാറുമെന്നു ഐ.എം.ഒ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കി കൂടുതല്‍ ആളുകളെ ഐറിഷ് ആരോഗ്യ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ആശുപത്രികളുടെ അവസ്ഥ ശോചനീയമായിരിക്കുമെന്നും ഐ.എം.ഒ എച് .എസ്.സി യെ രേഖാമൂലം അറിയിച്ചിരിക്കുകയാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: