കുട്ടികള്‍ക്ക് വേണ്ടിമാത്രം കലാ മത്സരങ്ങള്‍ നടത്തിവരുന്നതില്‍ നിന്നും വ്യത്യസ്തമായി മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ മൈന്‍ഡ് അയര്‍ലണ്ട് വേദിയൊരുക്കുന്നു…

ഡബ്ലിന്‍: ഈ വരുന്ന സെപ്റ്റംബര്‍ 14 ശനിയാഴ്ച ഗ്രിഫിഫ്ത് അവന്യൂ, മരീനോയിലെ ബോയ്‌സ് സ്‌കൂളില്‍ (Scoil Mhuire Marino Boys’ National School, Griffith Avenue, Marino, Dublin) വച്ചു നടക്കുന്ന മൈന്‍ഡ് ഓണാഘോഷത്തോടനുബന്ധിച്ച് അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുബത്തിലെ മുതിര്‍ന്നവര്‍ക്കായി കവിതാ പാരായണം, നാടന്‍പാട്ട്, സിംഗിള്‍ അല്ലങ്കില്‍ ഗ്രൂപ്പ് സിനിമാറ്റിക് ഡാന്‍സ്, സോളോ സോങ്ങ് എന്നീ കലാ പരിപാടികളുടെ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

എല്ലാ വര്‍ഷവും നടന്നു വരുന്ന മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് പോലെ വരും വര്‍ഷങ്ങളില്‍ മുതിര്‍ന്നവര്‍ക്കായുള്ള പ്രൊഫഷണല്‍ മത്സരവേദിയൊരുക്കുന്നതിനൊള്ള മുന്നോടിയായിട്ടാണ് ഈ വര്‍ഷം ഓണാഘോഷങ്ങളോടനുബന്ധിച്ച് കലാ മത്സരങ്ങള്‍ അരങ്ങേറുന്നത്. കലാപ്രതിഭകള്‍ ഏറെയുള്ള അയര്‍ലണ്ട് മലയാളികള്‍ക്ക് ഇതൊരു പുതിയ അനുഭവമാകും എന്ന് തന്നെയാണ് സംഘാടകരുടെ പ്രതീക്ഷ.

അയര്‍ലണ്ടിലെ മലയാളികുട്ടികളുടെ കഴിവ് തെളിയിക്കാനുള്ള ചുരുക്കം വേദികളിലൊന്നായ ‘ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ്’ വിജയകരമായി സ്തുത്യര്‍ഹമായ രീതിയില്‍ പത്തു വര്‍ഷക്കാലമായി നടത്തിയവരുന്നതിന്റെ പരിചയസമ്പത്താണ് മുതിര്‍ന്നവര്‍ക്കായി ഇങ്ങനെ ഒരു വേദി ഒരുക്കാനുള്ള മൈന്‍ഡിന്റെ മുതല്‍ക്കൂട്ട്.

അയര്‍ലണ്ടില്‍ അറിയപ്പെടുന്ന കലാരംഗത്തെ അധ്യാപകര്‍, മറ്റ് പ്രൊഫഷണല്‍ കലാകാരന്മാര്‍ എന്നിവരെ ആദരവോടെ മൈന്‍ഡിന്റെ ‘തരംഗ്’ എന്ന ഈ പരിപാടിയില്‍ മുന്‍നിരയില്‍ നിര്‍ത്തി ഇനിയും വെളിച്ചത്തു വരാത്ത മറ്റു കലാകാരന്മാര്‍ക്ക് ഒരു വേദിയൊരുക്കുകയാണ് പ്രധാന ലക്ഷ്യം.

മത്സരങ്ങളുടെ മാര്‍ക്ക് നിര്‍ണ്ണയ നിബദ്ധനകള്‍, സമയക്രമങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഉടനേ പ്രസിദ്ധീകരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാജു: 0894832154
ജയ്‌മോന്‍: 0879511344

Share this news

Leave a Reply

%d bloggers like this: