ലിസസ്മിത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകില്ലെന്നു കാണിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ : ഗാര്‍ഡ കൂടുതല്‍ അന്വേഷങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിന്നും സിറിയയിലേക്ക് കടന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ ലിസ സ്മിത്തിനെ കുറിച്ചുള്ള തുടര്‍ അന്വേഷങ്ങള്‍ക്ക് ഗാര്‍ഡ ഓസ്ട്രേലിയയിലേക്ക്. മുന്‍ ഡിഫെന്‍സ് ഫോഴ്‌സ് അംഗമായ ലിസയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ലിസയെ തിരിച്ച് അയര്‍ലണ്ടിലേക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടിയായാണ് അന്വേഷണം നടത്തുന്നത്.

ഇവര്‍ ഏതെങ്കിലും തരത്തില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആകുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഐറിഷ് പോലീസ് ഓസ്ട്രേലിയയില്‍ എത്തിയത്. അയര്‍ലണ്ടില്‍ സ്മിത്തിന്റെ സീനിയര്‍ പദവിയില്‍ ഉണ്ടായിരുന്നവരെ പോലീസ് അന്വേഷണ വിധേയകമാക്കിയെങ്കിലും ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പരിമിതമായതോടെ ലിസയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെ അന്വേഷിച്ചിറങ്ങിയതാണ് ഗാര്‍ഡ. 2011വരെ സേനയുടെ ഭാഗമായ ലിസ ഇസ്ലാം മതം സ്വീകരിക്കുകയും, തുടര്‍ന്ന് സിറിയയിലേക്ക് പോകുകയായിരുന്നു.

കുറെ കാലം സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും ഇവരെക്കുറിച്ച് വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പില്‍ നടത്തിയ ഇന്റര്‍വ്യൂ വില്‍ ലിസയെ കണ്ടെത്തുകയായിരുന്നു. ലിസയുടെ ഐറിഷ് ഭാഷ സംസാര രീതി മനസിലാക്കിയ റിപ്പോര്‍ട്ടര്‍ ഇവര്‍ ഐറിഷ് വനിതയാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ഇത് ലിസ സ്മിത്ത് എന്ന മുന്‍ എയര്‍ ക്രോപ്‌സ് അംഗമാണെന്നു സ്ഥിരീകരിച്ചു.

ക്യാമ്പില്‍ നിന്നും അയര്‍ലണ്ടിലേക്ക് തിരിച്ചു വരാന്‍ ലിസ സഹായം അഭ്യര്‍ത്ഥിച്ചതോടെ ഇവരെ തിരിച്ചെത്തിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ജിഹാദി വധുവായി മാറിയ ലിസ തിരിച്ചു വരുന്നത് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികളും, പൊതുജനവും ആശങ്കപ്പെട്ടതോടെ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ മനസിലാക്കാനുള്ള ശ്രമത്തിലാണ് ഗാര്‍ഡ. സേനയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ ലിസ മുസ്ലിം മത വിശ്വാസവും, തീവ്രവാദ ചിന്തകളും സഹപ്രവര്‍ത്തകരിലേക്ക് പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി ലിസയുടെ ചില സഹപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഈ പരാതി സഹപ്രവര്‍ത്തകര്‍ മേലധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയുടെ പരാതി മേലുദ്യോഗസ്ഥന്‍ ഫലിത രൂപത്തിലാണ് കണ്ടത്, മാത്രമല്ല പരാതിക്കാരെ പരിഹസിക്കുകയും ചെയ്തു. ലിസ ജിഹാദി വധുവായ വാര്‍ത്ത പുറത്തുവന്നതോടെ മുന്‍കാലത്തെ സംഭവവികാസങ്ങള്‍ അന്ന് പരാതി നല്‍കിയവര്‍ തന്നെ ദേശീയ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.

ഇതോടെ ലിസയെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള സര്‍ക്കാര്‍ശ്രമത്തിനു വന്‍ തിരിച്ചടിയായി. ഇതോടെ ലിസ തിരിച്ചെത്തുന്നത് രാജ്യസുരക്ഷയ്ക്ക് തടസ്സവാവിലെന്നു കാണിക്കാനുള്ള ശ്രമത്തിലാണ് ഐറിഷ് സര്‍ക്കാര്‍. ലിസ തിരിച്ചെത്തുന്നതോടെ ന്യുനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുക അതുവഴി വോട്ട് ബാങ്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നൊരു നിരീക്ഷണവും ശക്തമാണ്. ഇതിന്റെ ഭാഗമാണ് ഓസ്ട്രേലിയയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത് എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: