ഫേസ്ബുക് ആസ്ഥാനത്തേക്ക് മാരക വിഷമായ ‘സരിന്‍’ തപാലില്‍ എത്തി; നിമിഷ നേരംകൊണ്ട് ആസ്ഥാനം ഒഴിപ്പിച്ചു…

മാരകമായ വിഷമായ സരിന്‍ വാതകം കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെയ്സ്ബുക്കിന്റെ ആസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ തപാല്‍ സംവിധാനമാണ് പൂര്‍ണ്ണമായും വിഷവാതക സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിപ്പിച്ചത്. പക്ഷാഘാതം, ബോധംക്ഷയം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന മാരകമായ വിഷമാണ് സരിന്‍. രാസയുദ്ധങ്ങളിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. ഇന്നലെ രാവിലെ 11 മണിക്ക് പാര്‍ക്കിലേക്കു വന്ന ഒരു മെയില്‍ ബാഗിലാണ് രാസവസ്തു കണ്ടെത്തിയതെന്ന് ‘ബിസിനസ് ഇന്‍സൈഡര്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിഷ പദാര്‍ത്ഥം കണ്ടെത്തിയ രണ്ടു പേര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിഷ വാതകമാണെന്ന് ബോധ്യപ്പെട്ടതോടെ നാല് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ സ്തിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ബോധ്യപ്പെട്ടതോടെ ഉച്ചതിരിഞ്ഞ് മൂന്നു കെട്ടിടങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. എഫ്.ബി.ഐ അന്വേഷണം നടത്തുന്നുണ്ട്.

‘ജീവനക്കാരുടെ സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും, സമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് യാതൊരു ഭീഷണിയുമില്ലെന്നും, കൂടുതല്‍ വിവരങ്ങള്‍ വിശദമായ പരിശോധനകള്‍ക്കു ശേഷം പുറത്തു വിടുമെന്നും’ ഫേസ്ബുക്ക് വക്താവ് ആന്റണി ഹാരിസണ്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: