അപ്രഖ്യാപിത നിയമന നിരോധനം : എച് .എസ് .യില്‍ നിന്നും ജോബ് ഓഫര്‍ ലഭിച്ചതിനാല്‍ മുന്‍ ജോലിയില്‍ നിന്നും രാജിവെച്ചവര്‍ തൊഴില്‍ രഹിതര്‍

ഡബ്ലിന്‍ : കഴിഞ്ഞ 6 മാസങ്ങള്‍ക്ക് മുന്‍പ് എച്.എസ്.ഇ യില്‍ ന്നും ജോബ് ഓഫര്‍ ലഭിച്ചവര്‍ ഇപ്പോള്‍ തൊഴില്‍രഹിതര്‍. ജോബ് ഓഫര്‍ ലഭിച്ചതിനാല്‍ മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും രാജിവെച്ചവരാണ് വെട്ടിലായത്. അന്വേഷിച്ചു ചെല്ലുബോള്‍ രണ്ടാഴ്ച വരെ കാത്തിരിക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം. രാജ്യത്തെ പ്രധാന തൊഴില്‍ മേഖലയായ ആരോഗ്യ രംഗത്ത് അപ്രഖ്യാപിത നിയമന നിരോധനം നടക്കുന്നതായി ചൂണ്ടികാട്ടുകയാണ് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ചില തസ്തികകളില്‍ നിയമന നിരോധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏറെക്കുറെ എല്ലാ ഡിപ്പാര്‍ട്‌മെന്റുക്ള്‍ളിലും നിയമന നിരോധനം നടക്കുന്നതായാണ് സൂചന. അപ്പോയ്ന്‍മെന്റിനു അര്‍ഹത നേടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള തിയ്യതിയും, കോണ്‍ട്രാക്റ്റും അനുവദിക്കപ്പെട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. എച്.എസ് .ഇ യില്‍ നിന്നും സ്പീച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജോബ് ഓഫര്‍ ലഭിച്ച യുവതിക്ക് ഇതുവരെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

ഇവര്‍ മുന്‍ ജോലി രാജിവെച്ചതോടെ 6 മാസത്തോളം തൊഴില്‍രഹിതയായി മാറി. ഇതുപോലെ പല ഡിപ്പാര്‍ട്‌മെന്റുകളിലും നിയമന ഉത്തരവ് ലഭിച്ചവരിലില്‍ വലിയൊരു വിഭാഗവും ഇപ്പോള്‍ തൊഴില്‍ രഹിതരായി തുടരുകയാണ്. നിയമം നിരോധനമില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും അപ്രഖ്യാപിതമായി നിരോധനം നടക്കുന്നുണ്ടെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. നിയമനത്തിന് അര്‍ഹത ലഭിച്ചിട്ടും നിയമനം ലഭിക്കാത്തതിനാല്‍ ഇവര്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്.

Share this news

Leave a Reply

%d bloggers like this: