അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍കെറ്റ് ചെയിന്‍ ആയ ടെസ്‌കോ 4,500 തൊഴിലാളികളെ പിരിച്ചുവിടുന്നു.

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖ സൂപ്പര്‍മാര്‍കെറ്റ് ചെയിന്‍ ആയ ടെസ്‌കോ 4500 തൊഴിലാളികളെ പിരിച്ചുവിടുന്നു. മെട്രോ, എക്‌സ്പ്രസ്സ് ഷോപ്പുകളില്‍ നിന്നായിരിക്കും കൂടുതല്‍ ജീവനക്കാര്‍ ഒഴിവാക്കുക. ഈവര്‍ഷം മൊത്തം 9,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരെത്തെ പ്രഖ്യാപിച്ചിരുന്നു. വലിയതോതിലുള്ള പിരിച്ചുവിടലിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു. ടെസ്‌കോ ഷോപ്പുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ കൂടുതല്‍ ജീവനക്കാരെ ആവശ്യമില്ലെന്നാണ് കമ്പനിയുടെ മറുപടി.

റീറ്റെയ്ല്‍ മേഖലയില്‍ വന്‍ തോതിലുള്ള പ്രതിസന്ധി പിടിമുറുക്കുന്നതിന്റെ ഭാഗമാണ് കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് പറയപ്പെടുന്നു. ഈ രംഗത്ത് ബിസിനെസ്സ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ബ്രെക്‌സിറ്റ് കൂടി നടപ്പാക്കുന്ന സാഹചര്യത്തില്‍ അയര്‍ലണ്ടിലെ പല സ്ഥാപങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് തൊഴിലില്ലായിമ നിരക്ക് പതിന്മടങ്ങായി വര്‍ദ്ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: