8,000 സൈനികര്‍ കൂടി കാശ്മീരിലേക്ക്

ശ്രീനഗര്‍ : കശ്മീരിന്റെ ഭരണഘടനാ പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍. നിരോധനാജ്ഞ ഉള്‍പ്പെടെ നിലനില്‍ക്കുന്നുണ്ടെങ്കിലും, പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധങ്ങള്‍ ശക്തമാവാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ട് കൂടുതല്‍ സൈനികരെ വിമാനമാര്‍ഗം സംസ്ഥാനത്ത് എത്തിച്ചു. ഇവരെ കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷ ചുമതലകള്‍ക്ക് നിയോഗിക്കും. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് സൈനികരെ എത്തിച്ചത്.

നേരത്തെ 35,000 ല്‍ കൂടുതല്‍ സൈനികരെ കാശ്മീരില്‍ വിന്യസിച്ചതിന് പുറമെയാണ് ഈ നീക്കം. വ്യോമസേനയ്ക്കും കരസേനയ്ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശ്, ഒഢീഷ, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് അടിയന്തിരമായി കാശ്മീലിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഭരണഘടനാ അനുചേദം 370 റദ്ദാക്കാനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ മാസം കാശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിന് ശേഷമാണ് വന്‍തോതില്‍ സേന വിന്യാസം നടത്തിയത്. ഈ ഘട്ടത്തില്‍ തന്നെ കശ്മീരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രചരണം ശക്തമായിരുന്നു. പി ഡി പി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ഭരണഘടനാ പദവി എടുത്തുമാറ്റുന്നുള്ള സാധ്യത ചൂണ്ടിക്കാട്ടുകയും, കേന്ദ്രസര്‍ക്കാരിനെതിരെ ഭീഷണിയും മുഴക്കിയിരുന്നു. ഓഗസ്റ്റ് 15ന് സ്വതന്ത്ര ദിനത്തില്‍ കാശ്മീരില്‍ എല്ലായിടത്തും ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം അമിത് ഷാ കാശ്മീര്‍ സന്ദര്‍ശനവും നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: