വയനാട്ടില്‍ ആദിവാസി കോളനി അട്ടമലയിലും ഉരുള്‍പൊട്ടല്‍; ഇവിടെ അകപ്പെട്ടത് 20 ഓളം ആളുകള്‍

വയനാട് : അട്ടമലയില്‍ ഉരുള്‍പൊട്ടപുണ്ടായതായി റിപ്പോര്‍ട്ട്. ഇരുപതിലധികം ആദിവാസികള്‍ കുടുങ്ങിക്കിടക്കുന്നു. ആദിവാസി കോളനിയിലാണ് ഉരുള്‍ പൊട്ടലുണ്ടായത്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുരകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സ്ഥലത്ത് എത്താന്‍ കഴിയുന്നില്ലെന്നാണ് ലഭ്യമായ വിവരം.

അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയാണ് ഉണ്ടായിട്ടുള്ളത്.

കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം പുഴയുടെ തീരത്തുള്ള പെരുമണ്ണ്, മലപ്പുറം ജില്ലയിലെ ചാലിയാര്‍ നദിക്കരയിലെ കുനിയില്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത ഉയര്‍ന്ന തോതിലണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.വടക്കന്‍ ജില്ലകളില്‍ ഇന്നും, നാളെയും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .

Share this news

Leave a Reply

%d bloggers like this: