വെള്ളം കയറിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴയിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ 34 വിദേശികളെ രക്ഷപെടുത്തി

എറണാകുളം : മധ്യ കേരളത്തില്‍ മഴ ശക്തമായെങ്കിലും കഴിഞ്ഞ പ്രളയ ദിനങ്ങളെ അപേക്ഷിച് ഭയാനകമായ സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് സൂചന. ഇതുവരെയും വലിയ അപകടങ്ങളൊന്നും ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജാഗ്രതാ നിര്‍ദേശമനുസരിച്ച് ജനങ്ങളെ സുരിക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. നിലവില്‍ ജില്ലയില്‍ 135 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 4,652 കുടുംബങ്ങള്‍ ക്യാമ്പുകളിലേക്ക് മാറ്റി.

ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 16,836 പേര്‍ ആണ് ക്യാമ്പില്‍ ഉള്ളത്. ആളുകള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ നിലവില്‍ ഒരിടത്തും ഇല്ലെന്നാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യു സംഘവും അറിയിക്കുന്നത്. ഏറ്റവും അവസാനമായി നടന്ന രക്ഷാദൌത്യം മൂവാറ്റുപുഴയില്‍ കടാതി പ്രദേശത്തെ ഒരു ടൂറ്റിസ്റ്റ് റിസോര്‍ട്ടില്‍ നിന്നും 34 വിദേശികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതാണ് റിസോര്‍ട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

Share this news

Leave a Reply

%d bloggers like this: