പഞ്ചാബി പട്ടാളക്കാര്‍ കാശ്മീരില്‍ ഡ്യുട്ടിക്ക് വിസമ്മതിക്കണമെന്ന് പാക് മന്ത്രി; ചുട്ട മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി : പഞ്ചാബി കശ്മീരില്‍ ഡ്യൂട്ടിയെടുക്കാന്‍ തയ്യാറാകരുതെന്ന് ആഹ്വാനം ചെയ്ത പാകിസ്താന്‍ ശാസ്ത്രസാങ്കേതിക മന്ത്രി സിഎച്ച് ഫവാദ് ഹുസ്സൈനെതിരെ പ്രതികരിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഫവാദ് ചൗധരി ഇന്ത്യന്‍ പട്ടാളം. അവര്‍ അച്ചടക്കമുള്ളവരുടെ ദേശത്തോട് കൂറുള്ളവരുമാണ്. നിങ്ങളുടെ പ്രകോപനമൊന്നും വിലപ്പോകില്ല. ഞങ്ങളുടെ പട്ടാളത്തിലെ ജവാന്മാര്‍ നിങ്ങളുടെ വിഭാഗീയ പ്രവര്‍ത്തനത്തില്‍ കുടുങ്ങില്ല,” എന്നാണ് അമരീന്ദര്‍ സിങ് മറുപി ട്വീറ്റ് ചെയ്തത്.

‘ഇന്ത്യന്‍ പട്ടാളത്തിലെ പഞ്ചാബികള്‍ അനീതിയുടെ ഭാഗമാകുന്നതിന് വിസമ്മതിക്കണം. കശ്മീരില്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കണം,’ എന്നായിരുന്നു ഫവാജ് ഹുസ്സൈന്റെ ട്വീറ്റ്. ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യാക്കാരും അനുകൂലിച്ച് പാകിസ്താനില്‍ നിന്നുള്ള ചിലരും ട്വിറ്റര്‍ യുദ്ധം നടത്തുന്നതിനിടെയാണ് അമരീന്ദര്‍ സിങ്ങിന്റെ ഇടപെടല്‍ വരുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: