ഹോങ്കോങ്ങില്‍ പ്രക്ഷോപത്തിനു നേതൃത്വം നല്‍കിയ നേതാക്കള്‍ അറസ്റ്റില്‍

ഹോങ്കോങ് : ഹോങ്കോങ്ങിലെ പ്രക്ഷോപത്തില്‍ പ്രധാനികളായ നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രദേശത്ത് പ്രക്ഷോഭം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് സേന ഹോങ്കോങ്ങില്‍ എത്തിയിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ ആന്‍ഡി ചാന്‍, ആഗ്‌നസ് ചൗ, ജോഷ്വ വോങ് എന്നീ നേതാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നിയമവിരുദ്ധമായ സംഘം ചേരലിന് പ്രേരണ നല്‍കിയെന്നതാണ് വോങ്ങും, ചോവും ചെയ്ത കുറ്റം. ജൂണ്‍ 21ന് നടന്ന പ്രകടനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് നാളെ നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കി.

2014ല്‍ ഈ സമരങ്ങള്‍ക്കെല്ലാം തുടക്കമിട്ടതിന്റെ വാര്‍ഷികദിനമാണ് നാളെ. ഈ ദിനത്തില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം നടക്കുമെന്നത് മുന്‍കൂട്ടിക്കണ്ടാണ് അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. നാളെ പ്രക്ഷോഭപരിപാടികള്‍ നടത്തുന്നതിന് വിലക്കുണ്ട്. നേതാക്കളെയെല്ലാം എന്തെങ്കിലും കാരണം പറഞ്ഞ് അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ജനാധിപത്യ പ്രക്ഷോഭത്തിന്റെ ഭാഗമായ സിവില്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫ്രണ്ടിന്റെ നേതാവായ ബോണീ ലിയൂങ് പറയുന്നു.

Share this news

Leave a Reply

%d bloggers like this: