ഐഡിബിഐ ബാങ്കിന് കേന്ദ്ര സര്‍ക്കാരിന്റെ 9000 കോടിയുടെ അധിക മൂലധന സഹായം…

ഐഡിബിഐ ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ 9000 കോടി രൂപയുടെ അധിക മൂലധന സഹായം നല്‍കും. ബാങ്കിന് കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ സര്‍ക്കാരിന്റെ ഈ ഇടപെടലിലൂടെ സാധിക്കും. കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

4557 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നല്‍കുക. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 4743 കോടി രൂപയുടെ മൂലധനനിക്ഷേപമായി നല്‍കും. എല്‍ഐസിയാണ് ബാങ്കില്‍ 51 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ബാങ്കിന്റെ 49 ശതമാനം ഓഹരിയുടെ ഉടമയാണ്.

കഴിഞ്ഞ വര്‍ഷം എല്‍ഐസി ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികള്‍ എല്‍ഐസി വാങ്ങിയിരുന്നു. ഇതിനു ശേഷം ബാങ്കിന്റെ പ്രകടനത്തില്‍ പ്രകടമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളുടെ അളവിലും വലിയ തോതിലുള്ള കുറവുണ്ടായി.

നടപ്പ് സാമ്പത്തിക വര്‍ഷം ബാങ്കിന്റെ വരുമാനം 500 കോടി വര്‍ധിക്കുമെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1000 കോടി വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: