മാലോ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച

മാലോ:കോര്‍ക്ക് , മാലോയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികളെ ചേര്‍ത്തിണക്കിക്കൊണ്ട് സെപ്റ്റംബര്‍ 21 ശനിയാഴ്ച മാലോയിലെ മേഴ്‌സി സെന്ററില്‍ വച്ചു ഈ വര്‍ഷം ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നു.രാവിലെ 10 മണി മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങള്‍, സൗഹൃദ വടം വലി മത്സരം, തുടര്‍ന്ന് കോര്‍ക്കിലെ പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റ് Indian Aagrah ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയെ വരവേല്‍ക്കല്‍, ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടും.

വെകുന്നേരം 4 മണിയോടു കൂടി നടക്കുന്ന സമാപന ചടങ്ങില്‍ റാഫിള്‍ ടിക്കറ്റിന്റെ ബംബര്‍ സമ്മാന നറുക്കെടുപ്പും, കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തപ്പെടുന്നു

കൂടുതല്‍ വിവരങ്ങള്‍ക്കും,രെജിസ്‌ട്രേഷനും:

Mallow : 0877601152 / 0892489165 / 087 1456800/ 0872977331
Kilmallock/ Fermoy: Dijo Jose : 0872542308
Kildorrery/ Mitchelstown :Elbin Joseph : 0852166122
Charleville /Buttevant : Antony : 0894489547

Share this news

Leave a Reply

%d bloggers like this: