കില്‍ക്കോക്ക് മലയാളി സമൂഹം പ്രൗഡഗംഭീരമായി ഓണം ആഘോഷിച്ചു

മലയാളികള്‍ ഗ്രിഹാതുരത തൂശനിലയില്‍ വിളമ്പുന്ന പുതി യൊരു ഓണക്കാലം കൂടി ….അയര്‍ലണ്ടിലെ മുക്കിലും മൂലയിലും വരെ മലയാളികള്‍ ഓണം ആ ഘോഷിക്കുന്നു.കില്‍ ഡെയര്‍ കൗണ്ടിയിലെ കില്‍ക്കോക്ക് മലയാളി സമൂഹവും പ്രൗഡഗംഭീരമായി ഓണം ആഘോഷിച്ചു കില്‍ക്കോക്ക് മലയാളി സമൂഹത്തിന്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തങ്ങളുടെ ഏകോപനത്തിനായി കില്‍ക്കോക്ക് ഇന്‍ഡ്യന്‍ അ സോസിയേഷന്‍ അന്നേ ദിവസം തന്നെ രൂപവല്‍ക്കരിച്ചു .കില്‍കോക്ക് പള്ളി വികാരി ഫാദര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ ,സുനില്‍ അരങ്ങാശ്ശേരി , ശ്രീകുമാര്‍ നാരായണന്‍ കില്‍കോക്കിലെ ആദ്യ മലയാളി ദമ്പതികളായ ശ്രീ ജോസ് ത്രേസ്യാമ്മ , തോമസ് സിന്ധു ദമ്പതികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു .കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്ത വിവിധയിനം കലാപരിപാടികളും ഓണാ ഘോഷത്തിനു മാറ്റു കൂട്ടി.കില്‍കോക്ക് നിവാസികളായ റെജി, അരുണ്‍ ,ഫിന്‍സി,ദീപക്,ജോജോ മുതലായവര്‍ പരിപാടികള്‍ക്കു നേത്രുത്വം നല്‍കി .സില്‍വര്‍ കിച്ചണ്‍ കാറ്ററിംഗ് ന്റെ വക വിഭവസമൃദ്ധമായ ഓണസദ്യ പരിപാടിക്കു കൊഴുപ്പു കൂട്ടി

Share this news

Leave a Reply

%d bloggers like this: