റാന്‍ ഓഫ് കച്ചില്‍ ഓസോണ്‍ പാളിയെ തകര്‍ക്കുന്ന വാതക പ്രവാഹം

ഗുജറാത്ത് : ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ ഓസോണ്‍പാളിയെ തകര്‍ക്കാന്‍ ശേഷിയുള്ള വാതക പ്രവാഹം കണ്ടെത്തി.
ജര്‍മന്‍ ഗവേഷകരുടെ 4 വര്‍ഷത്തെ പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും വന്‍തോതില്‍ ബ്രോമിന്‍ മോണോക്സൈഡ് പുറത്തുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ചെറിയൊരളവില്‍ പോലും ഈ അപൂര്‍വ വാതകം അന്തരീക്ഷത്തില്‍ അപകടകരമാണെന്നിരിക്കെ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ഈ വിഷവാതകത്തിന്റെ സ്വാധീനം കൂടിവരികയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി – ഹൈഡല്‍ബെര്‍ഗ് സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്.

യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും – നാസയുടെയും, ഓസോണ്‍ നിരീക്ഷണ ഉപഗ്രഹങ്ങളിലെ വിവരങ്ങളും ഗവേഷണത്തിന് ഉപയോഗിച്ചിരുന്നു. എന്തുകൊണ്ടാണ് റാന്‍ ഓഫ് കച്ചില്‍ ഭൂമിക്കടിയില്‍ നിന്നും ബ്രോമിന്‍ മോണോക്സൈഡ് പുറത്തുവരുന്നത് എന്ന് വ്യക്തമല്ല. ഇതേകുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: