മരടിലെ ഫ്‌ലാറ്റ് ഉടമകള്‍ ഒഴിയേണ്ട കാലാവധി കഴിഞ്ഞു; ഇനി പ്രതീക്ഷ ഹൈക്കോടതിയില്‍

കൊച്ചി : മരടിലെ ഫ്ളാറ്റുടമകളോട് ഒഴിയാന്‍ ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. എന്നാല്‍ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഒന്നില്‍ നിന്ന് പോലും ആരും ഒഴിയാന്‍ തയ്യാറായിട്ടില്ല. നോട്ടീസിനെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് ഫ്ളാറ്റുടമകള്‍. നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപ്പാര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. അഞ്ച് ഫ്ളാറ്റുകളിലെയും താമസക്കാര്‍ ഒഴിഞ്ഞുപോകേണ്ട സമയം ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചിരുന്നു. ഇതില്‍ ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റുടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടീസിന് മറുപടി നല്‍കിയത്.

ഒഴിയില്ലെന്നായിരുന്നു മറുപടി. അവധി കഴിഞ്ഞ് ഇന്ന് ഹൈക്കോടതി വീണ്ടും ചേരാനിരിക്കെയാണ് ഹര്‍ജി നല്‍കുന്നത്. നിയമപരമായ നീക്കങ്ങള്‍ക്കൊപ്പം ഫ്ളാറ്റുടമകളുടെ പ്രതിഷേധവും തുടരുകയാണ്. അര്‍ഹമായ നഷ്ടപരിഹാരവും പകരം സ്ഥലവുമാണ് ഫ്ളാറ്റുടമകളുടെ ആവശ്യം. പുനരധിവസിപ്പിക്കുന്നവരെ ഇതേ സൗകര്യങ്ങളോട് കൂടി എങ്ങോട്ട് മാറ്റിത്താമസിപ്പിക്കുമെന്നതിനാണ് ഇനിയും വ്യക്തത വന്നിട്ടില്ല

Share this news

Leave a Reply

%d bloggers like this: