അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് പുറമെ വിദേശ ഭാഷകളും നിര്‍ബന്ധിത യോഗ്യതയാകുന്നു

ഡബ്ലിന്‍: റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി അയര്‍ലണ്ടില്‍ ജോലി ലഭിക്കാന്‍ വിദേശഭാഷാ പരിജ്ഞാനം കൂടി ആവശ്യമാണെന്ന് തൊഴില്‍ ഏജന്‍സികള്‍. ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാഷ പരിജ്ഞാനം ഉണ്ടെങ്കില്‍ ജോലി ലഭിക്കാന്‍ സാധ്യതകള്‍ കൂടുതലാണ് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോബ് വെബ്‌സൈറ്റുകള്‍ പറയുന്നു. അയര്‍ലന്‍ഡില്‍ ഇംഗ്ലീഷിന് പുറമെ ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഡച്ച്, എന്നീ ഭാഷകള്‍ അറിയുന്ന ഉദ്യോഗാര്‍ത്ഥികളെ തേടുന്ന സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

അടുത്തിടെയായി ചൈനീസ് ഭാഷ അറിയാവുന്നവര്‍ക്കും ഡിമാന്‍ഡ് കൂടിയെന്നാണ് തൊഴില്‍ ഏജന്‍സികള്‍ പറയുന്നത്. പ്രവൃത്തി പരിചയവയും, മറ്റു യോഗ്യതകളും കുറവാണെങ്കിലും കൂടുതല്‍ ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആദ്യ പരിഗണന നല്‍കുന്ന ഒരു രീതി തൊഴില്‍ മാര്‍കെറ്റില്‍ കൂടിവരികയാണ്. പ്രത്യേകിച്ച് കസ്റ്റമേര്‍ കെയര്‍, സെയില്‍സ് തുടങ്ങിയ തൊഴില്‍ രംഗത്ത് ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

അയര്‍ലണ്ടില്‍ ഭാഷ പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാത്തതിനാല്‍ വരും കാലങ്ങളായില്‍ ഒന്നില്‍ കൂടുതല്‍ ഭാഷ പരിജ്ഞാനം ഉള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആയിരിക്കും ഐറിഷ് തൊഴില്‍ മേഖലയില്‍ സാധ്യത കൂടുക. അയര്‍ലണ്ടില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഇംഗ്ലീഷിന് പുറമെ മറ്റു യൂറോപ്പ്യന്‍ ഭാഷകളും അറിഞ്ഞിരിക്കുന്നത് വളരെ ഫലപ്രദമായിരിക്കും. ബ്രെക്‌സിറ്റ് കൂടി നടപ്പായിക്കഴിയുമ്പോള്‍ യൂണിയന്‍ രാജ്യങ്ങളിലെ വന്‍കിട സ്ഥാപനങ്ങളിലെ ആസ്ഥാനമായി അയര്‍ലാന്‍ഡ് മാറും. ഇതോടെ തൊഴില്‍ അവസരങ്ങളും വര്‍ധിക്കുമെന്നാണ് ജോബ് ഏജന്‍സികള്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: